#

ഭിംരടെ കണ്ണൻ മേലോത്
കൊത്തുനേരം : Mar 17, 2016

പങ്കു വെയ്ക്കൂ !

തുളസി ഹെലന്‍ അഥവാ ലേഡി മുഹമ്മദ് ആലി..

ബോക്‌സിങ് റിങ്ങിലെ ദലിത് പെണ്‍കരുത്ത്...ചെന്നൈയില്‍ ജനിച്ച തുളസി 12 വയസുള്ളപ്പോള്‍ തന്റെ ഇരട്ടി പ്രായമുള്ളവരെ ഇടിച്ചു വീഴിത്തിക്കൊണ്ട് ശ്രദ്ധേയയായി. അക്കാലം തുളസിയുടെ ജീവിതത്തില്‍ ജാതിവിവേചനം അതിന്റെ മൂര്‍ധന്യത്തിലായിരുന്നു. കുറച്ചു മത്സരങ്ങള്‍ക്കു ശേഷം റിങ്ങില്‍ നിന്നു വിട്ട് 'പിസ' വിതരണം ചെയ്യുന്ന ജോലി നോക്കി. തിരിച്ചു വന്ന് 2000 ല്‍ ഡെല്‍ഹിയില്‍ വെച്ചു നടന്ന ഇന്റര്‍ നാഷനല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി.


14 വയസുള്ളപ്പോള്‍, കേരളത്തിലെ കൊല്ലത്തുള്ള സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തെ ട്രെയിനിങ് നേടി. 2008 ല്‍ മറ്റൊരു ബോക്‌സിങ് ഇതിഹാസമായ ആദിവാസി വനിത മേരി കോമിനെ തോല്‍പ്പിച്ചു. 16 വയസിനിടെ 30 മെഡലുകള്‍ നേടി.


'ഇരുധി സുട്രു' എന്ന സിനിമ തന്റെ ജീവിതത്തെ ആധാരമാക്കി എടുത്തതാണെന്ന് അതു കാണുന്നതു വരെ തുളസി അറിഞ്ഞിരുന്നില്ല.

2014 ല്‍ നോര്‍വീജിയന്‍ ഡയറക്ടര്‍മാരായ ബീഥ് ഹോഫ്‌സേഥും സൂസന്‍ ഓസ്റ്റിഗാര്‍ഡും ചേര്‍ന്ന് തുളസിയെ കുറിച്ച് 'ലൈറ്റ് ഫ്‌ളൈ, ഫ്‌ളൈ ഹൈ' എന്നൊരു ഡോക്യുമെന്ററിയെടുത്തു.

Light Fly, Fly High - Trailer from Beathe Hofseth on Vimeo.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഈ ഡോക്യമമെന്ററി വിജയം നേടി. മൂത്ത സഹോദരിയില്‍ നിന്നുമാണ് തുളസിക്ക് ബോക്‌സിങ് രംഗത്തു കടന്നുവരാനുള്ള പ്രചോദനം ലഭിക്കുന്നത്. ഇപ്പോള്‍ നംഗനല്ലൂരില്‍ ബോക്‌സിങ്ങ് പരിശീലനം നല്‍കിക്കൊണ്ട് ഈ രംഗത്തു തന്നെ തുടരുന്നു.


Loading Conversation