#

NNEDV
കൊത്തുനേരം : Apr 27, 2017

പങ്കു വെയ്ക്കൂ !

#


1 . Facebook Security Vulnerabilities : ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള പാളിച്ചയെ ആണ് Facebook Security Vulnerabilities/Bugs എന്ന കൊണ്ട് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്ക്ന്റെ ഭാഗത്തു നിന്ന് അത്തരം പാളിച്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഈ കാരണങ്ങൾ കൊണ്ട് നിങളുടെ അക്കൗണ്ട് ഹാക്ക് ആവാൻ ഉള്ള സാധ്യത വളരെ വളരെ കുറവാണ് . അങനെ ഒരു ബഗ്ഗ്‌ അവരുടെ വെബ്സൈറ്റ് ൽ ഉണ്ടെങ്കില്‍ തന്നെ അതു അവർ വേഗം തന്നെ ഫിക്സ് ചെയ്യാറുണ്ട്.

2. ഫേസ്ബുക്ക് ഫിഷിംഗ് പേജുകള്‍: ഏറ്റവും കൂടുതൽ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ആവൂന്നതിന്റെ കാരണം ഫേസ്ബുക്ക് ഫിഷിംഗ് പേജുകള്‍ ആണ്. ഫേസ്ബുക്കിനു സമാനമായ ഡിസൈനില്‍ ഒരു വെബ്സൈറ്റ് ഹാക്കർസ് ഉണ്ടാക്കി അതു ഹാക്കർന്റെ സെർവറില്‍ ഹോസ്റ്റ് ചെയ്യുന്നു . വിക്‌ടിംനെ സോഷ്യൽ എഞ്ചിനീയറിംഗ് ട്രിക്‌സ് യൂസ് ചെയ്തു അവിടെ ലോഗിൻ ചെയ്യിപ്പിക്കുന്നു. നിങ്ങൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച യൂസര്‍നെയിം ആൻഡ് പാസ്സ്‌വേർഡ് ഹാക്കർന് അതുവഴി ലഭിക്കുന്നു . ഇങ്ങനെ ആണ് ഫിഷിംഗ് വർക്ക് ചെയ്യുന്നത്.

ഒരിക്കലും ഫേസ്ബുക്കിന് പുറത്തു വേറെ ഒരു വെബ്സൈറ്റിലും നിങ്ങളുടെ ഫേസ്ബുക്ക് ലോഗിന്‍ ഡീറ്റൈൽസ് കൊടുക്കാതെ ഇരിക്കുക.

ഫേസ്ബുക്കിന് ഉള്ളിൽ തന്നെ ഫിഷിങ് പേജ് ഉണ്ടാക്കാൻ സാധിക്കും, app.facebook.com എന്ന ഡൊമെയിനിലും ഇതുപോലെ ഫിഷിംഗ് പേജ് ഉണ്ട് .

2. മാലിഷ്യസ് ഫേസ് ബുക്ക് ആപ്ളിക്കേഷന്‍സ് : എന്റെ പ്രൊഫൈൽ ഇൽ നിന്ന് വേറെ ആരോ പോസ്റ്റ് ചെയ്യുന്നു എന്ന് പറയുന്നവർ ഇത് ശ്രദ്ധിക്കുക. നിങ്ങൾ ഒരു ഫേസ്ബുക് അപ്ലിക്കേഷൻ യൂസ് ചെയ്യുമ്പോൾ നിങ്ങൾ ആ ആപ്ലിക്കേഷന്പല പേർമിഷനുകളും കൊടുക്കുന്നുണ്ട് . നിങ്ങളുടെ മെസ്സേജുകള്‍ അനലൈസ് ചെയ്യാൻ തുടങ്ങി നിങ്ങളുടെ വോളില്‍ പോസ്റ്റ് ചെയ്യാൻ വരെ മാലിഷ്യസ് ആയിട്ടുള്ള പല അപ്പ്ലിക്കേഷൻസ് ഉം ഫേസ്ബുക്കിൽ ഉണ്ട് . ഫേസ്ബുക് അപ്പ്സ് യൂസ് ചെയ്യുമ്പോ സൂക്ഷിക്കുക. നിങ്ങൾ മാനേജ് ചെയ്യുന്ന പേജ് വരെ ടേക്ക് ഓവര്‍ ചെയ്യാനുള്ള പെർമിഷൻസ് ഫേസ്ബുക് അപ്പ്സിനു ഉണ്ട് ( അങ്ങനെ ഉള്ള അപ്പ്സ് പബ്ലിഷ് ചെയ്യാൻ ഫേസ്ബുക് സമ്മതിക്കാറില്ല എന്നിരുന്നാലും ടാര്‍ജെറ്റായുള്ള ആക്രമണത്തിന് ഉള്ള സാധ്യത തള്ളി കളയാൻ പറ്റില്ല ) അപ്പ്സ് യുസ് ചെയ്തു കഴിഞ്ഞ് അപ്പ്സ്ന്റെ ആക്സസ് എടുത്ത് കളയുക.

3. കീലോഗേർസ്, SPYWARES etc : നമ്മൾ കീബോർഡില്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം സേവ് ചെയ്തുവെച്ചു ഹാക്കർസ്ന് അത് കൈമാറുന്ന പ്രോഗ്രാമുകൾ ആണ് കീലോഗേർസ് എന്ന് വിളിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ അത്തരം പ്രോഗ്രാംസ് ഉണ്ടെങ്കിൽ അവർ നമ്മൾ ഫേസ്ബുക്കോ ജിമെയിലോ ലോഗിൻ ചെയ്യാൻ യുസ് ചെയുന്ന യൂസര്‍നെയിമോ പാസ്വേര്‍ഡോ കീബോർഡില്‍ ടൈപ്പ് ചെയ്യുന്നതിനനുസരിച്ചു സേവ് ചെയ്ത് വെക്കുകയും ഹാക്കർസ്ന് കൈമാറുകയും ചെയ്യും. കമ്പ്യൂട്ടറിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക. ഇന്റർനെറ്റ് കഫേയിലോ മറ്റോ ഫേസ്ബുക് ഉപയോഗിക്കുമ്പോള്‍ പാസ്സ്‌വേർഡ് എന്റർ ചെയ്യാൻ കഴിവതും വെര്‍ച്വല്‍ കീ ബോര്‍ഡ് തെരഞ്ഞെടുക്കുക, ഹാര്‍ഡ്വെയര്‍ കീ ലോഗേഴ്സ് ഉണ്ടാവാൻ ഉള്ള സാധ്യത ഉള്ളകൊണ്ടാണ് ഇങ്ങനെ ഒരു നിർദ്ദേശം.

4. ഒരു സ്‌ട്രോങ്, Guess ചെയ്യാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉപയോഗിക്കുക ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ ഫേസ്ബുക് സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതം ആയിരിക്കും,

മറ്റുള്ളവര്‍ക്ക് പാസ്സ്‌വേർഡ് കൈമാറുക, കൂട്ടുകാരന്റെ കമ്പ്യൂട്ടറില്‍ പാസ്സ്‌വേർഡ് സേവ് ചെയ്തു വെക്കുക, ഫേസ്ബുക് പാസ്സ്‌വേർഡ് റീസെറ്റ് കോഡ് പറഞ്ഞു കൊടുക്കുക പോലുള്ള കൊണ്ടും അക്കൗണ്ട് ഹാക്ക് ആയേക്കാം

അതോടൊപ്പം ഫേസ്ബുക് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

നിങ്ങളുടെ പ്രേക്ഷകരെ തിരഞ്ഞെടുക്കുക :

നിങ്ങൾ Facebook-ൽ വിവരം പങ്കിടുമ്പോൾ, ആ ഉള്ളടക്കം കാണുന്ന പ്രേക്ഷകരെ തിരഞ്ഞെടുക്കാനാകും. നിങ്ങൾക്ക് പോസ്റ്റ് പങ്കിടേണ്ടതെങ്ങനെയെന്ന് കൃത്യമായി നിയന്ത്രിക്കുന്ന, പൊതുവായത്, സുഹൃത്തുക്കൾ, ഞാൻ മാത്രം അല്ലെങ്കിൽ ഇഷ്ടാനുസൃതം എന്നതിൽ പങ്കിടാനാകും. കുറച്ച് സുഹൃത്തുക്കളുടെ ലിസ്റ്റുകൾ സൃഷ്ടിച്ചുകൊണ്ട്, ഏത് പോസ്റ്റിനോ ഫ�ോട്ടോയ്‌ക്കോ പ്രേക്ഷകരെ ദ്രുതമായി പരിമിതപ്പെടുത്താനാകും. പ്രത്യേകമായുള്ള പോസ്റ്റുകൾ, ഫ�ോട്ടോകൾ എന്നിവയും ഒപ്പം ആമുഖ വിഭാഗത്തിന് കീഴിലുള്ള അടിസ്ഥാന വിവരത്തിന്റെ ഭാഗമായാണ് ഈ പ്രേക്ഷക തിരഞ്ഞെടുക്കൽ ഓപ്ഷനുകൾ കണ്ടെത്താനാകുന്നത്, എങ്കിലും ഇവിടെയുള്ള ചില കാര്യങ്ങൾ എപ്പോഴും പൊതുവായതായിരിക്കും നിങ്ങളുടെ Facebook പ്രൊഫൈലിന്റെ വലതുവശത്തുള്ള സ്വകാര്യത കുറുക്കുവഴികൾ ഐക്കൺ ക്ലിക്കുചെയ്തുകൊണ്ട് എല്ലാവർക്കും സുഹൃത്തുക്കൾക്കും ദൃശ്യമാകുന്നതെന്താണെന്ന് കാണുന്നതിന് "ഇതായി കാണുക" ഫീച്ചർ ഉപയോഗിക്കാനാവും

പുതിയ സുഹൃത്തുക്കളെ അംഗീകരിക്കുമ്പോൾ ജാഗ്രതയുള്ളവരായിരിക്കുക യഥാർത്ഥ ല�ോകത്തിൽ ആളുകൾ എങ്ങനെയാണോ ഉള്ളത് അത് പോലെ തന്നെ യഥാർത്ഥമായ പേരുകളേയും സത്യസന്ധമായ ഐഡന്റിറ്റികളേയും അടിസ്ഥാനമാക്കിയുള്ളതാണ് Facebook. നിർഭാഗ്യവശാൽ, ഇരകളായവരുടെ വിവരം ആക്സസ്സുചെയ്യുന്നതിന് ദുരുപയോഗം ചെയ്യണമെന്ന് കരുതുന്നവർ ബുദ്ധിപരമായ തന്ത്രങ്ങൾ ഉപയോഗിക്കും. നിങ്ങൾ ഇതിനകം തന്നെ സുഹൃത്തുക്കളായിരുന്നുവെന്ന് ചിന്തിക്കുന്ന ഒരാളിൽ നിന്നുള്ള സൗഹൃദ അഭ്യർത്ഥന ലഭിക്കുകയാണെങ്കിൽ, അവർ പുതിയ പ്രൊഫൈൽ സൃഷ്ടിച്ചുവോ എന്ന് ചോദിക്കുക. ചില സന്ദർഭങ്ങളിൽ, ദുരുദ്യേശമുള്ള ആളുകൾ, അവർക്ക് ബന്ധപ്പെടേണ്ട വ്യക്തിയുടെ സുഹൃത്തായി ആൾമാറാട്ടം നടത്തിക്കൊണ്ട് പ്രതികാരേച്ഛയോടെ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നു.

നിങ്ങൾ പങ്കിടുന്നത് ആർക്കൊക്കെ കാണാൻ കഴിയും?

“സ്വകാര്യത ക്രമീകരണങ്ങൾ”/ “എന്റെ ഫയലുകൾ ആർക്കൊക്കെ കാണാം,” എന്നതിൽ ഒരു സ്ഥിര ക്രമീകരണം സജ്ജമാക്കുന്നതിലൂടെയോ അല്ലെങ്കിൽ നിങ്ങൾ ഒരു വ്യക്തിഗത പോസ്റ്റ് നടത്തുമ്പോഴുള്ള പ്രേക്ഷകരെ തിരഞ്ഞെടുക്കുന്നതിലൂടെയോ നിങ്ങളുടെ Facebook പ്രവർത്തനം ആരൊക്കെ കാണണമെന്ന് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾ ഇവയിൽ ഏതെങ്കിലും ഒരിടത്ത് അവരെ, നിങ്ങളുടെ അടുത്ത പോസ്റ്റിൽ ഓർമ്മിക്കുകയും സ്ഥിരമായി സജ്ജമാക്കുകയും ചെയ്യും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങൾ “പൊതുവായത്” അല്ലെങ്കിൽ “സുഹൃത്തുക്കൾ,” എന്ന് സജ്ജമാക്കിയാൽ, അത് മാറ്റുന്നത് വരെ അടുത്ത പോസ്റ്റിന് ഒരേ പ്രേക്ഷകർ തന്നെയായിരിക്കും. നിങ്ങൾക്ക് ഒരു നിർദ്ദിഷ്ട പോസ്റ്റ് കാണുന്നതിൽ നിന്നും സുഹൃത്തിനെ തടയാം അല്ലെങ്കിൽ മുമ്പത്തെ പേജിൽ വിവരിച്ചിരിക്കുന്നത് പോലെ, ഉപയോഗ ലിസ്റ്റുകൾ പ്രകാരമുള്ള തിരഞ്ഞെടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാനാകുന്ന തരത്തിൽ നിങ്ങളുടെ പോസ്റ്റ് പരിമിതപ്പെടുത്തുക. മുമ്പ് സ്വകാര്യത ക്രമീകരണങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് മുൻ പോസ്റ്റുകൾക്കും പ്രേക്ഷകരെ പരിമിതപ്പെടുത്താവുന്നതാണ്. നിങ്ങളുടെ സ്വന്തം വിവരത്തിന്റെ സ്വകാര്യത നിങ്ങൾക്ക് നിയന്ത്രിക്കാനാകുമെങ്കിലും, മറ്റൊരാളുടെ ടൈംലൈനിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ആ പോസ്റ്റ് ആർക്കൊക്കെ കാണാനാകുമെന്നത് അവരുടെ സ്വകാര്യത ക്രമീകരണങ്ങൾ അടിസ്ഥാനമാക്കിയായിരിക്കുമെന്നത് ഓർമ്മിക്കുക

ടാഗുചെയ്യുന്നത് എങ്ങനെ നിയന്ത്രിക്കാം?

നിങ്ങളുടെ ടൈംലൈൻ കണ്ടെത്താൻ മറ്റുള്ളവരെ അനുവദിച്ചേക്കാവുന്ന Facebook-ലെ മറ്റൊരു പ്രവർത്തനമാണ് ടാഗുചെയ്യൽ. നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങൾ ഉപയോഗിച്ച്, ടൈംലൈനിൽ ദൃശ്യമാകുന്നതിന് മുമ്പ് എല്ലാ ടാഗുകളും അംഗീകരിക്കുന്നത് തിരഞ്ഞെടുക്കാം, നിങ്ങളെ ടാഗുചെയ്തിരിക്കുന്ന പോസ്റ്റുകളുടെ പ്രേക്ഷകരെ പരിമിതമാക്കിയശേഷം “ടാഗ് നിർദ്ദേശങ്ങൾ” ഫീച്ചർ ഓഫ് ചെയ്യുക. നിങ്ങൾക്ക് ടാഗുകൾ സ്വയം നീക്കംചെയ്യാം, മാത്രമല്ല ഒരു ടാഗ് നീക്കംചെയ്യുന്നത് കൊണ്ടോ അംഗീകരിക്കാതിരിക്കുന്നത് കൊണ്ടോ പോസ്റ്റ് അല്ലെങ്കിൽ ഫ�ോട്ടോ Facebook-ൽ നിന്നും നീക്കം ചെയ്യില്ല. ആ ഓപ്ഷനുകൾ നിങ്ങളുടെ സ്വന്തം ടൈംലൈനിൽ എന്തൊക്കെ കാണുന്നുവെന്ന് നിയന്ത്രിക്കാൻ നിങ്ങളെ മാത്രമേ അനുവദിക്കുകയുള്ളൂ. നിങ്ങളുടെ സ്വകാര്യതയെ കുറിച്ച് ശ്രദ്ധാലുവാണെങ്കിൽ, ഫ�ോട്ടോകൾ അല്ലെങ്കിൽ പോസ്റ്റുകൾ നീക്കംചെയ്യുന്നതിനായി വ്യക്തികളോട് ആവശ്യപ്പെടാൻ നിങ്ങൾക്ക് Facebook-ന്റെ സോഷ്യൽ റിപ്പോർട്ടുചെയ്യൽ ടൂൾ ഉപയോഗിക്കാം. നിങ്ങൾക്ക് ഹാനികരമാകുന്നതും Facebook-ന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളെ ലംഘിക്കുന്നതുമായ എന്തെങ്കിലും പോസ്റ്റുചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഇത് Facebook-ൽ റിപ്പോർട്ട് ചെയ്യാം.

നിങ്ങളെ ആർക്ക് കണ്ടെത്താനാകും?

നിങ്ങൾ Facebook-ന്റെ സേവന നിബന്ധനകൾ പിന്തുടരുകയും പ്രൊഫൈലിൽ യഥാർഥമായ പേര് ഉപയോഗിക്കുകയുമാണെങ്കിൽ, പേര് ഉപയോഗിച്ച് എല്ലാവർക്കും നിങ്ങളെ കാണാനും പ്രൊഫൈൽ കണ്ടെത്താനുമാകും. അവർക്ക് എത്രത്തോളം നിങ്ങളുടെ വിവരം കാണാനാകുമെന്നത് നിങ്ങൾ ഉപയോഗിക്കുന്ന സ്വകാര്യത

ക്രമീകരണങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും. ഇമെയിൽ അല്ലെങ്കിൽ ഫ�ോൺ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈലിനായി ആർക്കും തിരയാനാകുമെങ്കിൽ, നിങ്ങൾക്ക് അതും നിയന്ത്രിക്കാനാകും. നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങളുടെ പേജില�ോ അല്ലെങ്കിൽ നിങ്ങളെ കുറിച്ചുള്ള പേജിൽ ഈ ഓപ്ഷനുകൾ നിയന്ത്രിക്കാം

നിങ്ങളുടെ മറ്റ് വ്യക്തിഗത വിവരം ആർക്കൊക്കെ കാണാനാകുമെന്നത് പരിമിതപ്പെടുത്താനും ആമുഖ വിഭാഗം നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ടൈംലൈനുമായി നേരിട്ട് ലിങ്ക് ചെയ്യുന്നതിന് തിരയൽ എഞ്ചിനുകളെ അനുവദിക്കണോ അല്ലെങ്കിൽ അനുവദിക്കാതിരിക്കണോ എന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. Google, Bing, ആളുകളെ തിരയൽ സൈറ്റുകൾ എന്നിങ്ങനെയുള്ളവയിൽ ആരെങ്കിലും ഒരു തിരയൽ എഞ്ചിനിൽ നിങ്ങളുടെ പേര് തിരയുമ്പോൾ ഈ തിരഞ്ഞെടുക്കൽ “ഓഫ്” ആണെങ്കിൽ, നിങ്ങളുടെ Facebook പ്രൊഫൈൽ കാണില്ല. ബാധിക്കപ്പെട്ടവർക്കായി ആരെങ്കിലും ഓൺലൈൻ തിരയൽ നടത്തുമ്പോൾ കാണുന്ന വിവരങ്ങളുടെ അളവ് കുറയ്ക്കാൻ

താൽപ്പര്യമുള്ളവർക്ക് ഈ ഓപ്ഷൻ പ്രധാനപ്പെട്ടതാണ്. നിങ്ങൾ “പൊതുവായതായി” ഉള്ളടക്കം പോസ്റ്റ് ചെയ്താലും, ആ ഉള്ളടക്കം തുടർന്നും തിരയൽ എഞ്ചിനിൽ കാണിക്കുന്നതാണ്, ഇത് പ്രധാനമായും ശ്രദ്ധിക്കുക. ഈ ക്രമീകരണം “ഓഫ്” ചെയ്യുന്നതോടൊപ്പം, പ്രേക്ഷക സെലക്റ്ററിലൂടെ ആർക്കൊക്കെ കഴിഞ്ഞ് പോയതും ഭാവിയിലുള്ളതുമായ പോസ്റ്റുകൾ കാണാനാകുമെന്നും നിങ്ങൾക്ക് പരിമിതപ്പെടുത്താം. നിങ്ങൾ പങ്കിടുന്നതെന്തൊക്കെയെന്നും സ്വകാര്യത ക്രമീകരണങ്ങളും അടിസ്ഥാനമാക്കി, യഥാർഥ ജീവിതത്തിൽ നിങ്ങളെ കണ്ടെത്താനാവും. ബാധിക്കപ്പെട്ടവർക്കായി സുരക്ഷ നിലനിർത്തുന്നതിന്, ല�ൊക്കേഷൻ സ്വകാര്യത വളരെ പ്രധാനമാണ്. നിങ്ങൾ സെൽഫ�ോണിലൂടെ Facebook സന്ദേശങ്ങൾ അയയ്ക്കുകയാണെങ്കിൽ ല�ോക്കേഷൻ പങ്കിടൽ ഫീച്ചർ ഓഫ് ആണെന്ന് ഉറപ്പുവരുത്തുക, അല്ലെങ്കിൽ സന്ദേശം സ്വീകരിക്കുന്ന വ്യക്തിയ്ക്ക് നിങ്ങളുടെ യഥാർഥ ഭൗതിക ല�ൊക്കേഷൻ പൂർണ്ണമായ മാപ്പിനോടൊപ്പം കാണാനാകും

https://www.facebook.com/about/basics

സ്ഥിരമായത്: എപ്പോഴും പൊതുവായിരിക്കുന്നത് എന്താണ് നിങ്ങളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന് Facebook നിരവധി ഓപ്ഷനുകൾ നൽകുന്നു, ഒപ്പം ആരെങ്കിലും നിങ്ങളുടെ ടൈംലൈൻ നോക്കുകയാണെങ്കിൽ ചില വിവരങ്ങൾ എല്ലായ്പ്പോഴും ലഭ്യമായിരിക്കും. ഈ വിവരങ്ങളിൽ നിങ്ങളുടെ പേര്, നിലവിലുള്ള പ്രൊഫൈൽ ഫ�ോട്ടോ, നിലവിലുള്ള കവർ ഫ�ോട്ടോ, നിങ്ങളുടെ നെറ്റ്വർക്കുകൾ, ലിംഗഭേദം, ഉപയോക്തൃനാമം, ഉപയോക്തൃ ഐഡി എന്നിവ ഉൾപ്പെടുന്നു. ബാധിക്കപ്പെട്ടവർക്ക് അവരുടെ സ്വകാര്യത നിയന്ത്രിക്കുന്നതിന്, പങ്കിടേണ്ട വിവരം, പൊതുവായ പ്രൊഫൈൽ അല്ലെങ്കിൽ കവർ ഫ�ോട്ടോ എന്താണെന്നും അല്ലെങ്കിൽ ഏത് നെറ്റ്വർക്കിന്റെ ഭാഗമാകണമെന്ന് നിർണ്ണയിക്കുന്നതിനെയും കുറിച്ച് തന്ത്രപരമാകേണ്ടത് ആവശ്യമാണ്. പൊതുവായ പോസ്റ്റുകളിൽ ലൈക്ക് ചെയ്യൽ അല്ലെങ്കിൽ അഭിപ്രായമിടൽ: മറ്റുള്ളവരുടെ പ്രൊഫൈലുകളില�ോ ഓർഗനൈസേഷനുകളുടെ പേജുകളില�ോ ഉള്ള പോസ്റ്റുകളോ ഫ�ോട്ടോകളോ ആ ഇനത്തിനായി അവർ സജ്ജീകരിച്ചിരിക്കുന്ന സ്വകാര്യത ക്രമീകരണങ്ങളെ പാലിക്കുന്നുവെന്ന് ശ്രദ്ധിക്കുക. മറ്റൊരു തരത്തിൽ, മറ്റൊരാളുടെ ഫ�ോട്ടോ പൊതുവായത് (ആർക്കും കാണാനാകും) എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും നിങ്ങൾ അത് ലൈക്കുചെയ്യുകയോ അഭിപ്രായമിടുകയോ ചെയ്യുകയാണെങ്കിലും, നിങ്ങളുടെ അഭിപ്രായവും ലൈക്കുചെയ്തു എന്നകാരണാത്താലും അതും പൊതുവായ.

നിങ്ങളുടെ അക്കൗണ്ടിലേക്ക് ആർക്കാണ് ആക്സസ്സുള്ളതെന്ന് സുരക്ഷ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നു. ഇത് ബാധിക്കപ്പെട്ടവർക്ക് വളരെ പ്രാധാന്യമുള്ളതാണ്. ദുരുപയോഗം ചെയ്യുന്ന ചിലർ പാസ്വേഡ് ഊഹിച്ച് ബാധിക്കപ്പെട്ടവരുടെ അക്കൗണ്ട് ആക്സസ്സുചെയ്യുന്നു . സുരക്ഷ ക്രമീകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ, മറ്റൊരാൾക്കും നിങ്ങളുടെ അക്കൗണ്ടിലേക്ക് ല�ോഗുചെയ്യാനാകില്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

സുരക്ഷ ചോദ്യങ്ങൾ

ഭൂരിഭാഗം സുരക്ഷ ചോദ്യങ്ങളും ദുരുദ്യേശമുള്ള വ്യക്തിയ്ക്ക് അറിയാവുന്നതോ ഊഹിക്കാനാകുന്നതോ ആയ വ്യക്തിഗത അടിസ്ഥാന ചോദ്യങ്ങളായിരിക്കും. ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായിതന്നെ ഉത്തരം നൽകണമെന്നില്ല. ദുരുദ്യേശമുള്ള വ്യക്തി, ഉത്തരം ഊഹിച്ച് നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജീകരിക്കുന്നത് ഒഴിവാക്കാൻ, നിങ്ങൾക്ക് മാത്രം ഓർമ്മിക്കാനാകുന്ന ാകുന്ന ഒരു വാക്കോ വാക്യമോ ഉപയോഗിച്ച് തന്ത്രപരമായ ഉത്തരങ്ങൾ നൽകാം.

ലോഗിൻ അറിയിപ്പുകൾ

ഇതിന് മുമ്പ് നിങ്ങൾ ഉയോഗിച്ചിട്ടില്ലാത്ത കമ്പ്യൂട്ടറിൽ നിന്നോ ഉപകരണത്തിൽ നിന്നോ നിങ്ങളുടെ അക്കൗണ്ട് ആക്സസ്സുചെയ്യാൻ മറ്റൊരാൾ ശ്രമിച്ചാൽ ഇമെയിൽ മുഖേനയോ ടെക്സ്റ്റ് സന്ദേശം മുഖേനയോ അറിയിക്കും.

ലോഗിൻ അംഗീകാരങ്ങൾ

നിങ്ങൾ മറ്റൊരു ബ്രൗസറിൽ നിന്നോ ഉപകരണത്തിൽ നിന്നോ അക്കൗണ്ടിലേക്ക് ല�ോഗിൻ ചെയ്യുകയാണെങ്കിൽ അക്കൗണ്ട് ആക്സസ്സുചെയ്യുന്നതിന് സുരക്ഷ കോഡ് ഉണ്ടായിരിക്കണം.

സജീവ സെഷനുകൾ

നിലവിൽ സജീവമായിരിക്കുന്നതോ ല�ോഗിൻ ചെയ്തിരിക്കുന്നതോ ആയ സെക്ഷനുകൾ കാണിക്കുമെന്നതിനാൽ ഇത് ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങളുടെ അക്കൗണ്ട് ആക്സസ്സുചെയ്യുകയോ ഒരു ആപ്ലിക്കേഷൻ ഉപയോഗിക്കുകയോ ചെയ്യുകയും ല�ോഗ് ഓഫ് ചെയ്യുന്നതിന് മറക്കുകയാണെങ്കിലും ആണെങ്കിൽ നിങ്ങൾക്ക് സജീവ സെഷനുകൾ ഉണ്ടായിരിക്കും. മറ്റൊരാൾ നിങ്ങളുടെ അക്കൗണ്ട് ആക്സസ്സുചെയ്തിട്ടുണ്ടെങ്കിലും ഇത് ദൃശ്യമാകും. അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ അക്കൗണ്ട് തുടർന്നും ആക്സസ്സുചെയ്യുന്നതിൽ നിന്നും ഉപകരണത്തെ തടയുന്നതിന് 'പ്രവർത്തനം അവസാനിപ്പിക്കുക' തിരഞ്ഞെടുക്കാനാകും.

അറിയിപ്പുകൾ

സുഹൃത്തുക്കളാകാൻ മറ്റൊരാൾ ചോദിക്കുന്നതോ, ടാഗുചെയ്യുന്നതോ നിങ്ങൾ പോസ്റ്റുചെയ്യുന്നതിൽ അഭിപ്രായമിടുന്നതോ ഉൾപ്പെടെയുള്ള വിവിധതരം പ്രവർത്തനങ്ങളുടെ, അറിയിപ്പ് ലഭിക്കുന്നതിന് Facebook നിങ്ങളെ അനുവദിക്കുന്നു. ഈ അറിയിപ്പുകൾ ഓരോന്നിലൂടെയും കടന്നുപോയ ശേഷം നിങ്ങൾക്കെപ്പോഴാണ് അറിയിപ്പ് ലഭിക്കേണ്ടതെന്ന് തീരുമാനിക്കുക. ഇമെയിൽ, Facebook-ൽ, അല്ലെങ്കിൽ ടെക്സ്റ്റ് സന്ദേശങ്ങൾ മുഖേന അറിയിപ്പ് ലഭിക്കണമെന്ന് തിരഞ്ഞെടുക്കാനാകു

നിങ്ങളുടെ വിവരം ഡൗൺലോഡുചെയ്യുക (DYI) ടൂൾ

നിങ്ങൾ ക്ലിക്കുചെയ്ത പരസ്യങ്ങൾ പോലുള്ള, Login ചെയ്തുകൊണ്ട് ആക്സസ്സുചെയ്യാനാകാത്ത ചില ആക്റ്റിവിറ്റികളും, പോസ്റ്റുകൾ, Photos എന്നിവ ഉൾപ്പെടെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള ഉള്ളടക്കവും മറ്റുള്ളവരുമായുള്ള

ആശയവിനിമയവും Download ചെയ്യുന്നതിന് ഈ ടൂൾ അനുവദിക്കുന്നു. ദുരുദ്യേശമുള്ളവരുടേയും ഉപദ്രവത്തിന്റേയും

ആവശ്യമില്ലാത്ത കോൺടാക്റ്റിന്റേയും തെളിവ് സൂക്ഷിക്കുന്നതിന് ബാധിക്കപ്പെട്ടയാൾക്കുള്ള മികച്ച മാർഗ്ഗങ്ങളിന്നാണ് ഈ ടൂൾ. ഈ ഉപകരണം ഉപയോഗിച്ച്, നിങ്ങളുടെ ടൈംലൈനിലെ പോസ്റ്റുകൾ, സൗഹൃദ അഭ്യർത്ഥനകൾ, നിങ്ങൾ ഇല്ലാതാക്കിയ സുഹൃത്തുക്കൾ, അയച്ചതും സ്വീകരിച്ചതുമായ സന്ദേശങ്ങൾ (നിങ്ങൾ

ഇല്ലാതാക്കിയത് വരെയുള്ളവ), അക്കൗണ്ട് ആക്സസ്സുചെയ്തിരിക്കുന്ന IP വിലാസങ്ങളുടെ ചരിത്രം എന്നിവയും അതിലും കൂടുതൽ കാര്യങ്ങളും ഈ ടൂൾ ഉപയോഗിച്ച് ക്യാപ്ചർ ചെയ്യുന്നു. Facebook, പൂർണ്ണമായ ചരിത്രം വീണ്ടെടുക്കുന്നതുവരെ, അക്കൗണ്ട് ആക്സസ്സുചെയ്യുന്ന IP വിലാസങ്ങളുടെ പൂർണ്ണമായ ചരിത്രം ലഭ്യമായേക്കില്ല. ഈ വിവരം ഡൗൺല�ോഡുചെയ്യുന്നതിന്, പൊതു അക്കൗണ്ട് ക്രമീകരണങ്ങളിലേക്ക് പോയി, 'നിങ്ങളുടെ Facebook ഡാറ്റയുടെ പകർപ്പ് ഡൗൺല�ോഡുചെയ്യുക' ക്ലിക്കുചെയ്യുക. ഈ ഡൗൺല�ോഡിൽ, നിങ്ങളുടെ വളരെയധികം വ്യക്തിഗത വിവരം അടങ്ങിയിരിക്കും അതിനാൽ, അത് അയച്ച ഇമെയിൽ ആക്സസ്സുചെയ്യാൻ മറ്റൊരാൾക്ക് കഴിയുമെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ് ഒപ്പം അത് സംരക്ഷിച്ചത് എവിടെയാണെന്നും ശ്രദ്ധിക്കുക. കമ്പ്യൂട്ടറിലെ ഫ�ോട്ടോഗ്രാഫുകളും സ്ക്രീൻ ഷോട്ടുകളും എടുത്തുകൊണ്ട് ഉപദ്രവിക്കുന്നവരേയോ അനാവശ്യമായ കോൺടാക്റ്റിനെയും പിടികൂടുന്നതിന് ബാധിക്കപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കുന്നു. പോസ്റ്റിൽ ലൈക്കുകൾ പോലെയുള്ള ചില ഉള്ളടക്കം, DYI-ൽ ഉൾപ്പെടില്ല, ഡൗൺല�ോഡ് പൂർത്തിയാകുന്നതിന് മുമ്പ് ദുരുദ്യേശമുള്ളയാൾക്ക് ഇല്ലാതാക്കാനാകും. അങ്ങനെയാണെങ്കിൽ ഫ�ോട്ടോകൾ ഈ വിവരത്തെ സൂക്ഷിക്കും. DYI ടൂളിനെക്കുറിച്ചുള്ള കൂടുതൽ വിവരത്തിന് ഇനിപ്പറയുന്നത് സന്ദർശിക്കുക:

https://www.facebook.com/help/download.

നിങ്ങളെ ശല്യപ്പെടുത്തവരെ നേരിടുന്നതിന് രണ്ട് ഓപ്ഷനുകളാണ് Facebook-ൽ ഉള്ളത്, തടയുക അല്ലെങ്കിൽ സുഹൃത്തല്ലാതാക്കി മാറ്റുക.

 • സുഹൃത്തല്ലാതാക്കുക: നിങ്ങൾ ഒരാളെ സുഹൃത്തല്ലാതാക്കുമ്പോൾ, "സുഹൃത്തുക്കൾ" എന്ന പ്രേക്ഷകർക്കായി സജ്ജീകരിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ (ചിത്രങ്ങൾ, അപ്ഡേറ്റുകൾ, പോസ്റ്റുകൾ) ആ വ്യക്തിയ്ക്ക് കാണാനാവില്ല. കൂടാതെ, അവരുടെ പ്രവർത്തനങ്ങൾ വാർത്താ ഫീഡിൽ കാണിക്കില്ല. എന്തുതന്നെയായാലും, "പൊതുവായത്" എന്ന പ്രേക്ഷകർക്കായി നിങ്ങൾ പോസ്റ്റുചെയ്ത ഏതെങ്കിലും
 • പ്രവർത്തനങ്ങൾ, ടൈംലൈനിലേക്ക് പൊതുസുഹൃത്തുക്കൾ സൃഷ്ടിച്ച പോസ്റ്റുകൾ, ഒപ്പം പൊതു സുഹൃത്തുക്കളുടെ ടൈംലൈനിൽ പോസ്റ്റുചെയ്ത ഏതെങ്കിലും അഭിപ്രായങ്ങൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ പ്രൊഫൈലിൽ പൊതുവായതായുള്ളതെല്ലാം അവർക്ക് തുടർന്നും കാണാനാകും. അവർക്ക് സുഹൃത്താക്കുന്നതിന് വീണ്ടും അഭ്യർത്ഥിക്കാനാവും.

 • തടയൽ: നിങ്ങൾ ഒരു വ്യക്തിയെ തടയുമ്പോൾ, നിങ്ങളുടെ ടൈംലൈൻ പ്രവർത്തനങ്ങൾ സന്ദേശങ്ങൾ എന്നിവ അവർക്ക് കാണാനോ നിങ്ങളെ ടാഗുചെയ്യാനോ അല്ലെങ്കിൽ വീണ്ടും സൗഹൃദാഭ്യർത്ഥന അയയ്ക്കാനോ കഴിയില്ല (തടയുന്നത് യാന്ത്രികമായി ഒരു വ്യക്തര്യെ സുഹൃത്തല്ലാതാക്കും). നിങ്ങൾക്ക് അവരുടെ പ്രവർത്തനം കാണാനും കഴിയില്ല. ആപ്ലിക്കേഷനുകളിലേയും ഗ്രൂപ്പുകളിലേയും നിങ്ങളുടെ പ്രവർത്തനങ്ങളും പൊതുവിവരങ്ങളും അവർക്ക് തുടർന്നും കാണാൻ കഴിയും. ഈ ഓപ്ഷനുകൾ ക്രമീകരിക്കുന്നതിന് നിങ്ങളുടെ സഹജാവബോധവും ചിന്തയും ഉപയോഗിക്കുക. ആക്രമണകാരികളും ദുരുപയോഗം ചെയ്യുന്നവരും ഇരകൾക്ക് മേൽ ആധിപത്യം നിലനിർത്താനും നിയന്ത്രണത്തിലാക്കാനും മോണിറ്ററിംഗും ഭീഷണികളും ഉപയോഗിക്കും, രക്ഷപ്പെടുന്നവർ ആക്സസ് പരിമിതപ്പെടുത്തുമ്പോൾ, ദുരുപയോഗം ചെയ്യുന്നവർ നിയന്ത്രണത്തിനായി മറ്റ് രീതികൾ കണ്ടെത്താം അല്ലെങ്കിൽ വർദ്ധിച്ച രീതിയിലുഌഅ ഭീഷണികളോ അക്രമമോ ഉൾപ്പെടെ അപകടകരമായ മറ്റ് മാർഗങ്ങൾ കണ്ടെത്താം. ദുരുപയോഗം ചെയ്യുന്ന ഒരു വ്യക്തിയുമായി ബന്ധം അല്ലെങ്കിൽ ആശയ വിനിമയം അവസാനിപ്പിക്കുന്നത് പല ഇരകൾക്കും അപകടമായേക്കാം അതിനാൽ സുരക്ഷ ഉറപ്പാക്കി പരിശീലനം സിദ്ധിച്ച ഒരു നിയമ വിദഗ്ദ്ധനുമായി സംസാരിക്കുക. നിങ്ങൾ ബന്ധം അവസാനിപ്പിച്ചാൽ ആ വ്യക്തി എന്തുചെയ്യും എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കകൾ ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും നിങ്ങളുടെ പ്രദേശിക ഗാർഹിക പീഡന പ്രോഗ്രാമുമായി അല്ലെങ്കിൽ പോലീസുമായി ബന്ധപ്പെടുക. നിങ്ങളുടെ പങ്കാളിയിൽ ഏതൊക്കെ തരത്തിലുള്ള പ്രവർത്തനങ്ങളാണ് അക്രമം,
 • ദുരുപയോഗം, എന്നിവയിൽപ്പെടുന്നത് എന്നറിയാൻ സ്ത്രീകളുടെ സുരക്ഷ/മനുഷ്യവകാശങ്ങൾ എന്നിവയ്ക്കായി പൊരുതുന്ന നിങ്ങളുടെ സമീപത്തുള്ള ഓർഗനൈസേഷനുമായി ബന്ധപ്പെടുക. www.nnedv.org എന്ന സൈറ്റും നിങ്ങൾക്ക് സന്ദർശിക

  നിങ്ങളുടെ ടൈംലൈനിലെ പോസ്റ്റുകൾ, നിങ്ങളെ ടാഗുചെയ്ത പോസ്റ്റുകൾ, അല്ലെങ്കിൽ സ്വകാര്യ സന്ദേശങ്ങൾ എന്നിവ നിങ്ങൾക്ക് റിപ്പോർട്ടുചെയ്യാം. നിങ്ങളെ ടാഗുചെയ്ത അല്ലെങ്കിൽ ടാഗുചെയ്യാത്ത ഒരു ഫ�ോട്ടോയും നിങ്ങൾക്ക് റിപ്പോർട്ടുചെയ്യാം. ചില തരത്തിലുള്ള ഉള്ളടക്കങ്ങൾ എങ്ങനെ റിപ്പോർട്ടുചെയ്യാം എന്നതിനെക്കുറിച്ചുള്ള ദ്രുതവിവരങ്ങൾക്ക്, സന്ദർശിക്കുക: www.facebook.com/report. Facebook-ലേക്ക് എങ്ങനെ മറ്റ് വിവരങ്ങൽ റിപ്പോർട്ടുചെയ്യാമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.facebook.com/help/reportviolation. റിപ്പോർട്ടിംഗ് ഓപ്ഷൻ ഉപയോഗിക്കുമ്പോൾ, ഉള്ളടക്കം പോസ്റ്റുചെയ്ത വ്യക്തിയുമായി ആശയവിനിമയം നടത്താനും അവ നീക്കംചെയ്യാൻ അല്ലെങ്കിൽ എഡിറ്റുചെയ്യാനും ആവശ്യപ്പെടാനും കൂടാതെ നിങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന ഉള്ളടക്കം വിശ്വസ്തരായ മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള അവസരം നിങ്ങൾക്കുണ്ട്. ഉള്ളടക്കം Facebook-ന്റെ സേവന നിൻബന്ധകൽ ലംഘിക്കുന്നുവെങ്കിൽ, അത് നീക്കംചെയ്യും. Facebook-ന് കമ്മ്യൂണിറ്റി മാനദണ്ഡങ്ങളും ഉണ്ട്, അക്രമം, ഭീഷണി, ഉപദ്രവം, പീഡനം, ശാരീരിക പീഡനം, ചൂഷണം അല്ലെങ്കിൽ ആൾമാറാട്ടം എന്നിവ ഉൾക്കൊള്ളുന്ന ഉള്ളടക്കം നീക്കംചെയ്യും. ഈ ലിങ്ക് സന്ദർശിക്കുക: Facebook-ന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ പൂർണ്ണമായ പട്ടികയ്ക്കും എന്തൊക്കെയാണ് പീഡനം അല്ലെങ്കിൽ ഭീഷണിയുടെ പരിധിയിൽ വരുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/communitystandards.

  സുപ്രധാനം: ഇരയായവർ Facebook-ലെ ആക്രമണം ഭീഷണി അല്ലെങ്കിൽ മറ്റ് പെരുമാറ്റ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച എന്തെങ്കിലും തെളിവുകൾ സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, അതിനെ സംബന്ധിച്ച് സ്ക്രീൻഷോട്ടുകൾ എടുക്കുക അല്ലെങ്കിൽ നീക്കംചെയ്യാൻ അഭ്യർത്ഥിക്കുന്ന റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് അവ സംരക്ഷിക്കുന്നതിനായി DYI ടൂൾ ഉപയോഗിക്കുക എന്നത് ഓർക്കുക. ഒരിക്കൽ നീക്കംചെയ്താൽ, ഉള്ളടക്കം പിന്നീട് ആക്സസ് ചെയ്യാൻ കഴിയില

  കൂടുതൽ വിവരങ്ങൾക്ക് : Facebook-ലെ സ്വകാര്യത സുരക്ഷാ കൂടുതലറിയാൻ ഇനി പറയുന്ന ലിങ്കുകൾ സന്ദർശിക്കുക:

  PDF ഇവിടെ ഡൌൺലോഡ് ചെയ്യാം

  Facebook സ്വകാര്യത പേജ്:

  www.facebook.com/privacy

  കുടുംബ സുരക്ഷാ കേന്ദ്രം:www.facebook.com/safety

  അടിസ്ഥാന സ്വകാര്യത ക്രമീകരണങ്ങളും ഉപകരണങ്ങളും: www.facebook.com/help/privacybasics

  സുരക്ഷാടിപ്പുകളും ടൂളുകളും : www.facebook.com/help/securitytips

  NNEDV -യുടെ സുരക്ഷാ നെറ്റ്പ്രോജക്റ്റ്: www.nnedv.org/safetynet

  ഓൺലൈൻ സുരക്ഷയ്ക്കായുള്ള സുരക്ഷാ നെറ്റ് ഉറവിടങ്ങൾ :www.techsafety.org/resources

  Loading Conversation