#

പ്രവീൺ കോരാംകോട്ടിൽ

കൊത്തുനേരം : Mar 30, 2018

പങ്കു വെയ്ക്കൂ !

കൗച്ച് സര്‍ഫിങ്ങിന് ( Couchsurfing.com ) ഒരു ആമുഖംരണ്ട് വര്‍ഷം മുന്‍പ് ഹുസ്സൈന്‍ നെല്ലിക്കലിന്റെ വിവരണം വായിച്ചാണ് ഞാന്‍ ആദ്യമായി ഈ മാധ്യമത്തെക്കുറിച്ചറിയുന്നത്. വ്യത്യസ്ഥ
സംസ്കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന തികച്ചും വ്യത്യസ്ഥരായ യാത്രികരെ, തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ നമ്മുടെകൂടെ താമസിപ്പിക്കുക, അവരുടെ ദേശത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും മനസ്സിലാക്കുക, നമ്മുടെ നാടിനെ
പരിചയപ്പെടുത്തുക. അതുപോലെ തന്നെ നമ്മുടെ യാത്രക്കിടെ ഇത്തരത്തില്‍ മറ്റു അംഗങ്ങളുടെ കൂടെ താമസിക്കുക. എത്ര മനോഹരം. ഇതാണ് ഞാന്‍ സ്വപ്നം കണ്ടകിനാശ്ശേരി. കേട്ടപ്പോള്‍ തന്നെ താല്‍പര്യം തോന്നുകയും അംഗത്വമെടുക്കുകയും ചെയ്തു. പല യാത്രകളിലായി പലര്‍ക്കും പല തവണ StayRequest അയച്ചു എങ്കിലും ഒരുത്തനും വീട്ടില്‍ കയറ്റിയില്ല. ചില അംഗങ്ങള്‍ക്ക് കൗച്ച് സര്‍ഫിംഗിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായിഅവരുടെ റിസോര്‍ട്ടും ഹോംസ്റ്റേയും പ്രൊമോട്ട് ചെയ്യാനായിരുന്നു താല്‍പര്യം. വളരെ പെട്ടന്നു തന്നെ സ്വപ്നം കണ്ടതുപോലെയുള്ള ഒരു കിനാശ്ശേരിയല്ല കൗച്ച് സര്‍ഫിങ്ങിന്റെ ലോകം എന്ന് മനസിലാക്കാന്‍ സാധിച്ചു.എന്റെ കൗച്ച് സര്‍ഫിംഗ് (Couch surfing ) അനുഭവങ്ങള്‍ തുടങ്ങുന്നത് കഴിഞ്ഞ കൊല്ലത്തെ തൃശൂര്‍ പൂരത്തോടുകൂടിയാണ്. ചെന്നൈ, ഹൈദരാബാദ്, ട്രിച്ചി എന്നിങ്ങനെ പലവിദേശരാജ്യങ്ങളില്‍ നിന്നുമായി നാല് പേര്‍ക്ക് ഞാന്‍ ആതിഥേയനായി. ചെന്നൈക്കാരനായ ശിവരാമന്‍ തമിഴില്‍ പ്രശസ്തമായ 'പാരസെറ്റാമോള്‍പണിയാരം' എന്ന യൂറ്റ്യൂബ് ചാനലിന്റെ അവതാരകരിലൊരാളെന്ന് ട്രിച്ചിക്കാരനായ റോണി തിരിച്ചറിഞ്ഞപ്പോള്‍ ഈ ലോകം എത്ര ചെറുതാണെന്ന്തോന്നിപ്പോയി. ഹൈദരാബാദുകാരനായ രാജേന്ദ്ര നാലു ദിവസം താമസിച്ചാണ് തിരിച്ചു പോയത്. അവന്‍ ഉപഹാരമായി കൊണ്ടുവന്ന കറാച്ചി ബിസ്കറ്റുകള്‍തിന്നു തീര്‍ക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു. നല്ല രുചിയുള്ള സംഗതിയാണ്, പക്ഷേ നാലഞ്ച് പാക്കറ്റ് ഉണ്ടായിരുന്നു. ഇവരും, പൂരത്തിനു വന്ന മറ്റു സുഹൃത്തുക്കളുമെല്ലാമായി വീട് ഒരു അഭയാര്‍ത്ഥി ക്യാംപ് പോലെ ആയിരുന്നു.പൂരത്തിന് ശേഷം ഹോസ്റ്റ് ചെയ്തത് തൃശുര്‍ എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ച് പോയ ആന്‍ഡമാന്‍കാരന്‍ തര്‍പണിനെയാണ്. സര്‍ടിഫിക്കറ്റുകള്‍ ശരിയാക്കാന്‍ വന്നതായിരുന്നു അവന്‍. രണ്ട് ദിവസം വീട്ടിലുണ്ടായിരുന്നെങ്കിലും അധികസമയം ഒരുമിച്ച് ചിലവഴിക്കാന്‍ജോലിത്തിരക്ക് കാരണം സാധിച്ചില്ല. പിന്നീടാണ് IIT BHU വില്‍ പഠിച്ച് മൈക്രോസോഫ്റ്റില്‍ പ്ലേസ്മെന്റ് നേടിയശേഷം കറങ്ങാനിറങ്ങിയ സന്ദീപിനെ ഹോസ്റ്റ് ചെയ്യുന്നത്. കയ്യില്‍ ബൈക്ക് ഇല്ലായിരുന്നതിനാല്‍ അഞ്ജുവിന്റെ ആക്റ്റീവയില്‍ ഞങ്ങള്‍ അതിരപ്പള്ളി വെള്ളച്ചാട്ടവും ഷോലയാര്‍ കാടുംകാണാനിറങ്ങി. വാഴച്ചാലില്‍ നിന്നും മലക്കപ്പാറയിലേക്കുള്ള വഴിയില്‍ ആനക്കൂട്ടത്തില്‍ മുന്നില്‍ പെട്ടത് വല്ലാത്തൊരു അനുഭവമായിരുന്നു.കഷ്ടിച്ച് രക്ഷപ്പെട്ടപ്പോളുണ്ട് പയ്യന്റെ സംശയം, ആന മാംസബുക്കല്ലേ, മനുഷ്യനെ തിന്നാറുണ്ടോ എന്ന്! നീ എവിടെ പഠിച്ച് എവിടെ ജോലികിട്ടിയെന്നാണ് പറഞ്ഞേ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല!മാര്‍ച്ചില്‍ ക്ലാസൊക്കെ കഴിഞ്ഞ് ചുമ്മാ ഇരിക്കുമ്പോഴാണ് ആദത്തിനെ ഹോസ്റ്റ് ചെയ്യുന്നത്, ബര്‍ലിനില്‍ ജോലി ചെയ്യുന്ന പോളണ്ടുകാരന്‍. എന്റെഅടുത്ത് വരുമ്പോഴേക്കും അവന്‍ കേരളത്തില്‍ ഒരാഴ്ച ചിലവഴിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു. എന്തൊക്കെ ചെയ്തു എന്ന്ചോദിച്ചപ്പോഴാണ് മനസിലായത്, ഒരാഴ്ച മൊത്തം അവന്‍ കൊച്ചിയിലും കോഴിക്കോടും നിലാവത്ത് വിട്ട കോഴികളെ പോലെ തേരാപാരാ അലയുകയായിരുന്നു. വന്‍ അതില്‍പൂര്‍ണ സംതൃപ്തനായിരുന്നു എങ്കിലും എനിക്ക് സഹതാപം തോന്നി. രണ്ട് ദിവസം ഞങ്ങള്‍ തൃശൂരും അതിരപ്പള്ളിയുമൊക്കെ കറങ്ങി. രളത്തില്‍ അവന്റെരാജ്യത്തിനെ പറ്റി മിണ്ടരുത് പ്രശ്നമാണ് എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പിന്നെ അവന്‍ കൂടുതല്‍ വല്ലോം ചോദിച്ചാല്‍വിശദീകരിക്കുന്നതിലുള്ള പുലിവാലോര്‍ത്ത് ഞാന്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അടുത്ത അതിഥികള്‍ രണ്ട് സ്ട്രിയന്‍സഹോദരങ്ങളായിരുന്നു, സന്തോഷം വാരിവിതറുന്ന രണ്ട് ആത്മാക്കള്‍. അനിയന്‍ ആറ് മാസമായി ലോകം ചുറ്റുന്നു. ഇരുപത്തിനാല് വയസ്സുള്ള അവന്റെ ഹൃദയപക്ഷംവലതുപക്ഷമാണ്. ഹൃദയം വലത് വശത്താകുന്ന Dextrocardia എന്ന അപൂര്‍വമായ അവസ്ഥ. മാത്രമല്ല ചെറുപ്പത്തില്‍ തന്നെ രണ്ട് ഹൃദയശസ്ത്രക്രിയകള്‍ കഴിഞ്ഞഅവന്‍ ജീവിക്കുന്നത് Artificial pacemaker ന്റെ സഹായത്തോടു കൂടിയാണ്. ഇങ്ങനെയുള്ള പൊന്നോമന പുത്രന്‍ കറങ്ങിയടിച്ച് അപകടമൊന്നുമുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ അമ്മ അവന്റെ ചേട്ടനെരണ്ട് മാസം ഇന്ത്യയിലേക്ക് വിട്ടിരിക്കുകയാണ്. ഓസ്ട്രിയന്‍ നാടന്‍ പാട്ടുകളും ഗിറ്റാറും മൗത്ത് ഓര്‍ഗനും ഒക്കെയായി രസകരമായനുഭവമായിരുന്നു അവരുടെ സന്ദര്‍ശനം. മുംബൈ മുതല്‍ കൊച്ചി വരെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഇറാനിയന്‍ ദമ്പതിമാരേയും അമേരിക്കന്‍-ജാപ്പനീസ്കുടുംബത്തില്‍ നിന്നുമുള്ള സാമന്തയേയും ഹോസ്റ്റ് ചെയ്തതും വ്യത്യസ്ഥ അനുഭവങ്ങളായിരുന്നു.പലരേയും ഹോസ്റ്റ് ചെയ്തുവെങ്കിലും ആദ്യമായി ഒരാളുടെ അതിഥി ആവുന്നത് കഴിഞ്ഞ ജനുവരിയിലാണ്. ബാംഗ്ലൂരിലേക്കുള്ള യാത്രാമധ്യേ ഞാനും അഞ്ജുവും ഒരുകുടുംബത്തോടൊപ്പം കോയമ്പത്തൂരില്‍ താമസിച്ചു.അവര്‍ക്ക് ഉപഹാരമായി ഹല്‍വയും ചിപ്സുമെല്ലാം കരുതിയിരുന്നു. തികച്ചും ഊഷ്മളമായസ്വീകരണമാണമായിരുന്നു ലഭിച്ചത്. ഏ.സിയും വാട്ടര്‍ഹീറ്ററുമടക്കം മികച്ച താമസസൗകര്യങ്ങളും. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വീരപാണ്ഢ്യ കട്ടബൊമ്മന്റെകാലത്ത് തമിഴ്നാട്ടിലേക്ക് കുടിയേറിയ തെലുങ്ക് കുടുംബമാണവരുടേത്. ഇപ്പോഴും വീട്ടില്‍ സംസാരിക്കുന്നത് മാതൃഭാഷ തന്നെയാണ് എന്നതില്‍ അദ്ഭുതംതോന്നി.ഇത്രയും കാലത്തെ പരിമിതമായ അനുഭവങ്ങള്‍ വച്ച് പറയാന്‍ സാധിക്കും വളരെ മഹത്തായ ഒരു ആശയമാണ് (Couch surfing ) കൗച്ച് സര്‍ഫിംഗിന്റേത്. പങ്കുവക്കലിന്റെസാധ്യതകളുടേയും സന്തോഷങ്ങളുടേയും ഒരു മനോഹരലോകമാണ് ഈ സാമൂഹിക മാധ്യമം
തുറന്നിടുന്നത്. പങ്കുവക്കാനുള്ള മനസുണ്ടെങ്കില്‍ ആര്‍ക്കും ഇതില്‍ അംഗമാകാവുന്നതാണ്. Couchsurfing.com വെബ്സൈറ്റോ ആപ്ലികേഷനോ വഴി അംഗത്വമെടുക്കുകയും Profile പൂര്‍ണമാക്കുകയുമാണ് ആദ്യപടി. Profile പൂര്‍ണമല്ലാത്തവരെ വിശ്വസിക്കാന്‍ ആളുകള്‍ ഒന്നു മടിച്ചേയ്ക്കാം.

ആദ്യം എങ്ങനെ സര്‍ഫ് ചെയ്യാമെന്ന് നോക്കാം. രണ്ട് വഴികളാണുള്ളത്. ഒന്ന് നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൃത്യമായ തിയതികളോട് കൂടിഒരു Public Trip ഉണ്ടാക്കുക. എങ്ങനെയുള്ള താമസമാണ് നോക്കുന്നത് എന്നും, എപ്പോള്‍ എത്തുമെന്നുമെല്ലാം കൃത്യമായി എഴുതുക. ആ സ്ഥലത്തെ അംഗങ്ങള്‍യാത്രക്കാരെ തിരയുമ്പോള്‍ നിങ്ങളുടെ Profile കാണാനും Couch Offer ചെയ്യാനും സാധ്യതയുണ്ട്. നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ Host കളെ തിരഞ്ഞ് ഓരോരുത്തര്‍ക്കും പ്രത്യേകം Couch Request അയക്കുകയാണ് മറ്റൊരുവഴി. രണ്ടും ഒരേ സമയം ചെയ്യാനും സാധിക്കും. Host നിങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിച്ചാല്‍ അവരുടെ കൂടെ താമസിക്കാനാകും. ഏത് ദിവസം എത്ര മണിക്ക് നിങ്ങള്‍ എത്തുമെന്ന് അറിയിക്കുകയും ആ സമയത്ത് അവര്‍ക്ക് മറ്റ്ബുദ്ധിമുട്ടുകളൊന്നുമില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. നിങ്ങള്‍ യാതൊരു പരിചയവുമില്ലാത്ത ഒരാളുടെ കൂടെ താമസിക്കുകയാണ്, അത് കൊണ്ട് തന്നെനിങ്ങള്‍ എവിടെ, ആരുടെ കൂടെ താമസിക്കുന്നു എന്ന് തീര്‍ച്ചയായും ആരേയെങ്കിലും അറിയിച്ചിരിക്കണം. മാത്രമല്ല Host ന്റെ Profileപൂര്‍ണമായും വായിച്ചിരിക്കണം. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതാണോ എന്ന് ശ്രദ്ധിക്കണം. വീട്ടില്‍തുണിയുടുക്കാന്‍ പാടില്ല എന്നൊക്കെ നിബന്ധന വയ്ക്കുന്ന Nudist ആയ Host കള്‍ പല രാജ്യങ്ങളിലുമുണ്ട്. കൗച്ച് സര്‍ഫിംഗിന്റെ നിബന്ധന പ്രകാരം Host ഒരിക്കലും താമസത്തിന് പൈസ ഈടാക്കാന്‍ പാടില്ല. എന്നാല്‍ അതിഥികള്‍ആതിഥേയന്റെ ഔദാര്യത്തെ അവകാശമായി കാണുകയോ ഒരു സൗജന്യ ഹോട്ടല്‍ താമസം പോലെ കരുതുകയോ ചെയ്യരുത്. അവര്‍ക്ക് എന്തെങ്കിലും ഉപഹാരം കൊടുക്കുന്നതും,ഭക്ഷണം വാങ്ങിക്കൊടുക്കുന്നതും വീട്ടു ജോലികളില്‍ സഹായിക്കുന്നതുമെല്ലാം നല്ല അതിഥി മര്യാദകളായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല കുറച്ചുസമയമെങ്കിലും അവരുടെ കൂടെ ചിലവഴിക്കാനും സംസാരിക്കാനും സമയം കണ്ടെത്തേണ്ടതും പ്രധാനം തന്നെ.Host ആകുന്നതും വളരെ ലളിതമാണ്. സ്വന്തം നാട്ടിലേക്ക് യാത്രക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞ് അവര്‍ക്ക് അങ്ങോട്ട് Couch Offer
കൊടുക്കാവുന്നതാണ്. ഇങ്ങോട് വരുന്ന Couch Request കള്‍ സ്വീകരിക്കുകയാണ് മറ്റൊരു വഴി. അതിഥികളില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കാതിരുന്നാല്‍സന്തോഷവാനായ ഒരു Host ആകാന്‍ സാധിക്കും. അഥവാ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ (ഒരിക്കലും പണം വാങ്ങാന്‍ പാടില്ല) അതും,അവര്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും കൃത്യമായി Profile ഇല്‍ രേഖപ്പെടുത്തിയിരിക്കണം. എന്തെങ്കിലും അസൗകര്യങ്ങളോമാറ്റങ്ങളോ ഉണ്ടെങ്കില്‍ അവ കൃത്യമായി അതിഥിയേ അറിയിക്കുകയും വേണം. ആര്‍ക്ക് ഇടം കൊടുക്കണം, കൊടുക്കരുത് എന്നതെല്ലാം Host ന്റെ തീരുമാനമാണ്എങ്കിലും വിദേശികളെ മാത്രം സ്വീകരിക്കുന്ന അത്ര നല്ലതല്ലാത്ത ഒരു പ്രവണത
പൊതുവേ കാണാറുണ്ട്. ഒന്നാലോചിച്ച് നോക്കൂ, കേരളത്തില്‍ കൗച്ച് സര്‍ഫിംഗ് പ്രചാരം നേടുകയും നാം മറ്റു മലയാളികളെ സ്വീകരിക്കാന്‍ തയ്യാറാവുകയുംചെയ്താല്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു കാര്യമായിരിയ്ക്കും അത്.കൗച്ച് സര്‍ഫ് (Couch surfing ) ചെയ്യുമ്പോള്‍ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് വിശ്വാസ്യത. അതിനുള്ള പോംവഴികളിലൊന്നാണ് Referenceകള്‍. നിങ്ങള്‍ ഒരാളുടെ വീട്ടില്‍നില്‍ക്കുകയാണെങ്കില്‍, തീരുമാനിച്ചുറപ്പിച്ച സമയം കഴിഞ്ഞാല്‍ നിങ്ങളെക്കുറിച്ചുള്ള അഭിപ്രായം Hostനോടും, അവരെ കുറിച്ചുള്ള അഭിപ്രായംനിങ്ങളോടും ചോദിക്കുന്നതായിരിയ്ക്കും. അതിനെയാണ് Reference എന്ന് വിളിക്കുന്നത്. ഒരു തവണ രേഖപ്പെടുത്തിയാല്‍ പിന്നെ ഒരിക്കലും അത്തിരുത്താന്‍ സാധിക്കുകയില്ല. സത്യസന്ധമായ Reference ആണ് എഴുതേണ്ടത്.നിങ്ങളെ കുറിച്ചുള്ള Referenceകള്‍ എല്ലാം നിങ്ങളുടെ Profile ഇല്‍കാണിക്കുന്നതായിര്യ്ക്കും. അത് നോക്കിയാണ് മറ്റുള്ളവര്‍ നിങ്ങളുടെ കൂടെതാമസിക്കുന്നതിനെക്കുറിച്ചും നിങ്ങളെ Host ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം തീരുമാനമെടുക്കുന്നത്. ശ്രദ്ദിക്കേണ്ട മറ്റൊരു കാര്യം ആളുകളോടുള്ള പെരുമാറ്റമാണ്. അവരുടെ comfort zoneഭേദിക്കാതിരിക്കുക. ആണ്‍പെണ്‍ ഭേദമില്ലാതെ Host ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. സൗഹൃദപരമായ പെരുമാറ്റങ്ങളെ മറ്റെന്തെങ്കിലുമായിതെറ്റിദ്ധരിക്കാതിര്യ്ക്കുക. മാന്യമല്ലാത്ത പെരുമാറ്റം Reference കളില്‍പ്രതിപാദിക്കപ്പെടും. അല്ലെങ്കില്‍ നിയമനടപടിയിലേയ്ക്ക് നീങ്ങിയേക്കാം. നല്ല ഉദ്ദേശത്തോടു കൂടിയാണെങ്കില്‍ ഒരുപാട് സാധ്യതകള്‍ കൗച്ച്സര്‍ഫിംഗിനുണ്ട്.Loading Conversation