ജീവചൈതന്യൻ ശിവാനന്ദൻ

കൊത്തുനേരം : Apr 18, 2016

പങ്കു വെയ്ക്കൂ !

ഭിം റാവു അംബേദ്‌കർ സമാജിക് പരിവർത്തൻ പ്രതീക് സ്ഥൽ അഥവാ അംബേദ്‌കർ പാര്ക്ക്

---------------------------------------------------------------------------------------------------------------------------------------

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെമ്മോറിയൽ പാർക്ക്‌-കളിൽ ഒന്നാണ് ഉത്തര പ്രദേശ്‌ സംസ്ഥാനത്തെ ലക്നൗ നഗരത്തിൽ സ്ഥിതി ചെയ്യുന്ന അംബേദ്‌കർ പാര്ക്ക്. ഗോമതീ നദീതീരത്ത്, 1995 -ഇൽ ആണ് ഈ പാര്ക്കിന്റെ നിര്മാണം തുടങ്ങിയത്. 2008 ഏപ്രിൽ 14 നു സന്ദർശകർക്കായി തുറന്നു കൊടുത്ത ഈ പാർക്ക്‌ വിനോദസഞ്ചാരികളുടെ പ്രശംസ പെട്ടെന്ന് തന്നെ നേടിയെടുത്തു. ഇന്ത്യയിലെ സാമൂഹ്യ - നവീകരണ പോരാട്ടങ്ങളിലെ ദീപസ്തംഭങ്ങൾ ആയ മഹത്മ ജ്യോതി റാവു ഭുലെ, മാതാ സാവിത്രി ഭായി ഫൂലെ, ബാബാ സാഹെബ് അംബേദ്‌കർ, ദാദ സാഹെബ് കാന്ഷിരം, ബിര്സ മുണ്ട, പെരിയോര് രാമസ്വാമി, എന്നിങ്ങനെ ഒട്ടനവധി ചരിത്രവ്യക്തികളുടെ ഓർമയ്ക്ക് വേണ്ടിയാണ് ഈ പാര്ക്ക് പണികഴിപ്പിച്ചത്. അവരുടെയെല്ലാം മനോഹരവും ഉജ്ജ്വലവും ആയ പ്രതിമകൾ ഈ പാർക്കിൽ കാണാം. അതോടൊപ്പം ചിത്രകല, മ്യൂറൽ തുടങ്ങിയ കലാവൈശിഷ്ട്യങ്ങളുടെ ഒരു കലവറയാണ് ഈ പാര്ക്ക്.

രാജസ്ഥാനിൽ നിന്നും കൊണ്ട് വന്ന ചുവന്ന ഉപ്പുകല്ല് കൊണ്ടാണ് നിര്മാണം. ഭിത്തികൾ പിങ്ക് മാർബിൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പദ്മവിഭൂഷൺ നേടിയ architect ആയ സതീഷ്‌ ഗുജ്റാൾ ആണ് ഈ പാര്ക്കിന്റെ architect . ആകെ 107 ഏക്കർ സ്ഥലത്ത്, ഇതളുകളോടെ വിരിയുന്ന ഒരു പൂവിന്റെ ആകൃതിയാണ് പാര്കിനുള്ളത്.

പ്രവേശന ഭാഗം "പ്രതിബിംബസ്ഥലം" എന്നറിയപെടുന്നു. ഇരുവശത്തും ചിന്നം വിളിക്കുന്ന 62 ആനകളുടെ പ്രതിമകൾ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. രാത്രി സമയത്ത് പിൻവെളിച്ചത്തിൽ തെജോമയമായി ശോഭിക്കുന്ന ആനകളുടെ രൂപങ്ങൾ നയനാനന്ദകരമായ കാഴ്ചയാണ്.


ഈ പാര്ക്കിന്റെ ഏറ്റവും ഹൃദയഭാഗത്തായി അംബേദ്‌കർ സ്തൂപം നില്കുന്നു. സിംഹാസനത്തിൽ ഇരിക്കുന്ന ബാബാ സാഹെബ് അംബേദ്‌കർ പ്രതിമയുടെ താഴെ ഇങ്ങിനെ എഴുതിയിരിക്കുന്നു.

"मेरा जीवन संघर्ष ही मेरा संदेश है "

(Mera jeevan sangharsh hi mera sandesh hai / My struggle of life is my only message )

18 അടി ഉയരമുള്ള, ഈ വെങ്കലപ്രതിമയിൽ, സിംഹാസനത്തിൽ ഇരിക്കുന്ന ബാബ സാഹെബ് അംബേദ്‌കർ-ന്റെ ഗാംഭീര്യം കാഴ്ച്ചയെ പുളകം കൊള്ളിക്കും.

നിരവധി, അനവധി ചരിത്രസംഭവങ്ങളുടെയും, ചരിത്രവ്യക്തികളുടെയും പ്രതിമകൾ, മ്യൂരലുകൾ, ചിത്രങ്ങൾ എന്നിവ കൊണ്ട് പാർക്ക്‌ നിറഞ്ഞിരിക്കുന്നു. കുറഞ്ഞത്‌ 3 ദിവസം എങ്കിലും വേണ്ടി വരും ഈ പാര്ക്ക് മുഴുവൻ കണ്ടു തീർക്കുവാൻ.

സവർണ ചരിത്രമെഴുത്തിൽ നിന്നും ബോധപൂർവ്വം മാറ്റി നിർത്തപെട്ട ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ, ഇന്ത്യയുടെ സുവർണകാലഘട്ടമായിരുന്ന ബൌദ്ധകാലത്തിന്റെ, ബൌദ്ധസംസ്കൃതിയുടെ, ആധുനിക ഇന്ത്യക്ക് രൂപം കൊടുക്കാൻ പരിശ്രമിച്ചവരുടെ, അഴുക്കു പിടിച്ചു അടഞ്ഞു കിടുന്ന ഇന്ത്യൻ സമൂഹത്തിലേക്കു മാറ്റതിന്റെയും അറിവിന്റെയും, നവോഥാന മൂല്യങ്ങളുടെയും വെളിച്ചം പരത്തിയ വ്യക്തികളുടെ പോരാട്ടത്തിന്റെ, ചരിത്രം വെളിച്ചത് കൊണ്ടുവരുന്ന ഒരു മഹത്തായ ദൌത്യം ആണ് ഈ പാര്ക്ക്. അതോടൊപ്പം വിനോദ സഞ്ചാരികൾക്ക് അവിസ്മരണീയമായ ഒരു അത്ഭുതകാഴ്ച കൂടിയാണ്.ഇതിനോടൊപ്പം തന്നെ കണ്ടിരിക്കേണ്ട മറ്റു മെമ്മോറിയൽ പാര്ക്കുകളും ഉത്തർപ്രദേശിൽ ഉണ്ട്. അവയിൽ ചിലത്

1. ബുദ്ധ വിഹാര് ശാന്തി ഉപവൻ :

32 ഏക്കറിൽ നിറഞ്ഞു നില്കുന്ന ഈ ഉപവനം, പച്ചപുല്ലു വിരിച്ച പുൽത്തകിടികൾ കൊണ്ടും , നിറഞ്ഞു പതയുന്ന ജലധാരകൾ കൊണ്ടും സമൃദ്ധമാണ്. 4 ദിക്കുകളിലേക്കും നോക്കി നില്കുന്ന രീതിയിൽ ഉള്ള, 16 ബുദ്ധപ്രതിമകൾ ഇവിടെ സ്ഥിതി ചെയ്യുന്നു.. അതിവിശാലമായ ഒരു ധ്യാനഹാൾ, ബുദ്ധിസത്തെ പറ്റിയുള്ള 10,000 കണക്കിനു പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി, ഗവേഷണ വിദ്യാര്ഥികൾക്ക് വേണ്ടി International Buddha Shodh Sansthan (Buddhist research Center). എന്നിവയും ഈ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. ബൌദ്ധ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളും മറ്റും അതിമനോഹരമായ ശില്പചാതുര്യതോടെ പണികഴിപ്പിച്ചിരിക്കുന്നു. അതോടൊപ്പം ചക്രവർത്തി അശോകന്റെ ഭരണകാലത്തെ നാണയങ്ങൾ, സ്തുപങ്ങൾ, സംഭവങ്ങൾ എന്നിവ പ്രതീകവൽകരിക്കുന്ന ഒരു ഭാഗം ഉണ്ട്.. ഈ ഭാഗം സ്തംഭ ദിർഘ എന്നറിയപെടുന്നു.


2. MANYWAR KANSIRAM SAMAJIK PARIVARTAN STHAL ( മാന്യവാർ കാൻഷിറാം സമാജിക് പരിവർത്തന സ്ഥലം ) :

86 ഏക്കെർ സ്ഥലത്ത് നിറഞ്ഞു നില്കുന്ന മറ്റൊരു നിര്മാണഅത്ഭുതം ആണ് മാന്യവാർ കാൻഷിറാം സമാജിക് പരിവർത്തന സ്ഥലം. 52 മീറ്റർ പൊക്കത്തിൽ ഉള്ള അതി മനോഹരമായ ഒരു താഴികകുടം, അതിനകത്ത് വെങ്കലത്തിൽ പൊതിഞ്ഞ മാന്യവർ കാൻഷിരാംജിയുടെ പ്രതിമ കാണാം. ബെഹെൻജി മായാവതിയുടെ പ്രതിമയും സമീപത്തായി സ്ഥിതി ചെയ്യുന്നു. മാന്യവാർ കാൻഷിറാംജി യുടെ ജീവിതപോരാട്ടങ്ങളെ പ്രതിബിംബിച്ചു കൊണ്ട് നിരവധി പ്രതിമകളും മ്യൂരലുകളും സ്ഥാപിച്ചിരിക്കുന്നു.

4. Manywar Kansiram Eco Green Garden ( Park ) at VIP Road Lucknow

5. Rashtriya Dalit Prerana Sthal Grater Noida Delhi

6.Kansiram Bahujan Nayak Park

7.Ramabai Ambedkar Railly Maidaan

8.Manywar Kansiram Yaadgaar Vishram Sthal

9.Samta Mulak Chowk

10. Dr. Ambedkar Chauraha

Reference : -

https://en.wikipedia.org/wiki/Ambedkar_Memorial_Pa...

http://amritlalukey.blogspot.in/2012/08/kansiram-s...

Loading Conversation