#

ഇഞ്ചി പെണ്ണ്

കൊത്തുനേരം : Apr 16, 2017

പങ്കു വെയ്ക്കൂ !

#

ടെക്നോളജി വളരുന്നത് അനുസരിച്ചു സമൂഹം മാറുകയാണോ, അതോ സമൂഹം വളരുന്നതിന് അനുസരിച്ചാണോ ടെക്നോളജി മാറുന്നത് എന്നതൊരു രസാവഹമായ ചർച്ചവിഷയം ആയിരിക്കും. എന്നാൽ സാമൂഹികചലനങ്ങളിൽ അടിസ്ഥാനപരമായ ഒരു ചാലകശക്തിയായി മാറാൻ ടെക്നോലോജിക്കു കഴിഞ്ഞിട്ടുണ്ട് എന്നത് സമീപകാലലോകസംഭവഗതികളുടെ പരിശോധിച്ചാൽ നമുക്ക് മനസിലാകും. കണ്ടുപിടിത്തം / ഇൻവെൻഷൻ എന്ന വാർപ്പുമാതൃകയിൽ മാത്രം ഒതുങ്ങി നില്കാതെ, സോഷ്യൽ ഇന്നോവേഷൻ എന്നൊരു പുതിയ ധാരയിലൂടെ ടെക്നോളജി മുന്നേറുന്നുണ്ട് എന്നൊരു കാഴ്ച നമ്മുക്ക് കാണാനാകും എന്ന് തോന്നുന്നു.. എന്ത് പറയുന്നു ?


ടെക്നോളജി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി പറയേണ്ടതുണ്ട്. ടെക്നോളജി മനുഷ്യ പുരോഗതിയുടെ ഓരോ ചുവടുവെപ്പിലും ഉണ്ട്. ടെലിവിഷൻ ആയാലും ഐവി ബോട്ടിൽ ആയാലും എക്സ് റേ മെഷീനുകളും ഹാം റേഡിയോയും ഉപയോഗിച്ചു കൊണ്ടാണ് മനുഷ്യൻ ഇത്രയധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. അതേ സമയം അവനവനു തിരഞ്ഞെടുക്കാൻ പാകത്തിനു ഉപയോഗിക്കാൻ ടെക്നോളജി, അതു തന്നെ മിക്കവയും പ്രത്യേകിച്ച് വരിസംഖ്യയോ ഒന്നും അടക്കാതെ കിട്ടിത്തുടങ്ങിയിട്ട് കുറച്ച് കാലമായിട്ടുള്ളൂ. സോഷ്യൽ ഇന്നവേഷൻ എന്നതിനോടൊപ്പം സോഷ്യൽ construction നുകൾക്കും സോഷ്യൽ സയൻസിനും സോഷ്യൽ ബിഹേവിയറുകളും ടെക്നോളജി സമൂഹത്തെ സ്വാധീനിച്ച് തുടങ്ങി. സോഷ്യൽ ഇന്നവേഷനുകളുടെ പ്രധാന ഉദാഹരണങ്ങളായി എനിക്ക് ഓർമ്മയിലുള്ള -- ജി.ഇ വളരെ തുച്ഛമായ കോസ്റ്റിൽ ഉണ്ടാക്കിയ നവജാത ശിശുക്കളുടെ ഇങ്ക്യുബേറ്ററുകൾ മുതൽ ആഫ്രിക്കയിൽ പരീക്ഷിക്കുന്ന ലോ കോസ്റ്റ് വാട്ടർ പ്യൂരിഫയർ തുടങ്ങിയവയെല്ലാം നവ ടെക്നോളജികളുടെ simplicity യും അവയുടെ ലഭ്യത പ്രത്യേകിച്ച് ഗവണ്മെന്റ് പ്രോഗ്രാമുകൾ ഒന്നും തന്നെയില്ലാതെ Corporate social responsibility (CSR) എന്നതിന്റെ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതും മുൻ കാലങ്ങളിൽ ഇല്ലാത്ത ഒരു പ്രത്യേകതയാണ്. അതേ സമയം activism ആണ് കോർപ്പറേറ്റുകളുടെ പുതിയ മാർക്കെറ്റിംഗ് തന്ത്രം എന്നും മറക്കരുത്.സോഷ്യൽ മീഡിയ ഒരു ഇൻഫർമേഷൻ revolution തന്നെയായിരുന്നു. പരിധികളില്ലാത്ത, വിലക്കുകളില്ലാത്ത ഒരു മായ (virtual) സമൂഹത്തിലേക്ക് എടുത്തെറിയപെട്ടവരാണ് നമ്മൾ. അതുകൊണ്ട് ആ സമൂഹത്തിലെ ഇടപഴലുകൾ പലപ്പോഴും ശരിയായ ജീവിതഇടപെടലിൽ നിന്നൊക്കെ വ്യത്യാസം ഉണ്ടാകാറുണ്ട്. അതോടൊപ്പം റിയൽ ആയ സാമൂഹികജീവിതത്തിലെ പ്രവണതകൾ അതെ പോലെ സോഷ്യൽ മീഡിയയിലും കാണുന്നുണ്ട് ( സ്ത്രീ വിരുദ്ധത / മോറൽ പൊലീസിങ് / മൊബ് വോയിലെന്സ് ) എന്നിവ. അതുപോലെ തന്നെ സ്വകാര്യത / അനോണിമിറ്റി പ്രശ്ങ്ങൾ എന്നിവയും.. ഹാക്കിങ് എന്ന ടെക്നിക്കൽ പ്രവർത്തിയെ മോറൽ പൊലീസിങ് ആക്കി മാറ്റുന്ന പ്രവണതയും ഈ അടുത്തകാലത്ത് ഉയർന്നുവരുന്നുണ്ട്... എങ്ങിനെ കാണുന്നു ?
വിരൽത്തുമ്പിൽ വിവരങ്ങളുടെ ചെപ്പ് തുറക്കുന്നതിനോടൊപ്പം തന്നെ misinformation ഉകളും ഇതേ അളവിൽ സമൂഹത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ misinformation പ്രത്യഘാതങ്ങൾ വളരെയധികം ആശങ്കാലുകയാക്കുന്നുണ്ട് എന്നെ. മുല്ലപ്പൂ വിപ്ലവം പ്ലാൻ ചെയ്തതും ട്രമ്പിനെതിരെയുള്ള വിമൺസ് മാർച്ച് പ്ലാൻ ചെയ്തതും എല്ലാം സോഷ്യൽ മീഡിയ വഴി ആണെങ്കിലും അതിന്റെ തുടർന്നുള്ള സ്റ്റെപ്പുകൾക്ക് സോഷ്യൽ മീഡിയ പോരാതെ വരുകയും അത് നവ വിപ്ലവകാരികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയുടെ ഗ്യാപ്പിൽ കയറിപ്പറ്റുന്നത് തീവ്രവലതുപക്ഷമാണ്. ഇതിനോടൊപ്പം തന്നെ യാതൊരൂ ഉത്തരവാദിത്വവുമില്ലാതെ ടാബ്ലോയിഡ് നിലവാരിത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഇതേ സോഷ്യൽ മീഡിയ, വാട്ട്ശ് ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കപ്പെടുന്നു. ട്രമ്പും മോഡിയും ട്വിറ്ററിന്റെ ആരാധകർ ആയതു വെറുതെയല്ലല്ലോ. ഇതുവരെ അവരെപ്പോലെയുള്ളവർ പറയുന്നതും പ്രവർത്തിക്കുന്നതും ഒരു എഡിറ്റരുടെ സൂക്ഷ്മമായ വിലയിരുത്തലുകളിലൂടെ പോയിരുന്നെങ്കിൽ ഇപ്പോൾ അവർക്ക് സ്വയം പതിച്ച് കിട്ടിയ മീഡിയ ഹൗസുകൾ പൊലെയാണ് സോഷ്യൽ മീഡിയ പ്രവർത്തിക്കുന്നത്. റിയൽ നേമിലൂടെ ഫേസ്ബുക്ക് ഒരു മിനി-ആധാർ സംരംഭം തന്നെ തുടങ്ങാൻ ശ്രമിച്ചതും, അത് എത്രമാത്രം തീവ്രവലതുപക്ഷങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നും എപ്പോഴും ചർച്ചയാവുന്നുണ്ട്. സമൂഹത്തിൽ കാണുന്നതിനേക്കാൾ സ്ത്രീവിരുദ്ധത/മോറൽ പോലീസിംഗ്/മോബ് വയലൻസ് സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇമോഷണൽ ഫാക്റ്ററുകൾ നല്ലവണ്ണം മറച്ച് വെക്കാം എന്നുള്ള സൗകര്യത്തിൽ ജീവിതത്തിൽ ഇന്നെവരെ സ്ത്രീവിരുദ്ധത കാണിച്ചിട്ടില്ലാത്തവർ പോലും സോഷ്യൽ മീഡിയയിൽ സ്ത്രീവിരുദ്ധരാവുന്ന കാഴ്ച ദയനീയമാണ്. ഒരു തുറന്നിട്ട ലോകം, സ്വാതന്ത്ര്യം ഇവയെല്ലാം അവനവനെ എങ്ങിനെ മാറ്റുന്നു എന്നും സെല്ഫ് സെൻസർഷിപ്പ് അല്ലെങ്കിൽ സോഷ്യൽ ബിഹേവിയറുകളുടെ ഉത്തരവാദിത്വം അവനവനിൽ നിക്ഷിപ്തമാണെന്നും അറിയേണ്ടതുണ്ട്. ഫ്രീ റൈഡിന്റെ അർത്ഥം ഡ്രൈവറെ കൊന്ന് കളയാമെന്ന് അല്ലല്ലോ.ലോകമൊട്ടാകെയുള്ള അനോണിമസ് ഗ്രൂപ്പേർസ് നടത്തുന്ന അധികാരത്തിനെതിരെയുള്ള എതിക്കൽ ഹാക്കിംഗിന്റെ ദയനീയമായ അനുകരണമാണ് ഞാൻ ഈയിടെ കണ്ട മലയാളത്തിലെ ഫേസ്ബുക്ക് ഹാക്കിംഗ്. സ്ത്രീകളെ സംരക്ഷിക്കാൻ ഒരു ഹനുമാൻ സേന പിഷിംഗ് അറ്റമെപ്റ്റുകൾ നടത്തി ഹാക്കേർസ് ആയതുപോലെ ഒരു കാഴ്ച. സ്ത്രീവാദം സംരക്ഷണത്തിലൂടെ ഒരടി മുന്നോട്ട് പോവില്ലായെന്നിരിക്കേ ഇത് എതിക്കൽ ഹാക്കിംഗ് ആയി എനിക്ക് കാണാൻ സാധിക്കുന്നില്ല.ഫെമിനിസം / സ്ത്രീവാദം - ശാക്തീകരണം - ഇവയിൽ ടെക്നോലോജിക്കു വഹിക്കാൻ കഴിയുന്ന സ്വാധീനഘടകങ്ങൾ എന്തെല്ലാം ആണ് ? ഒരു virtual പ്രൊഫൈൽ IDkku അപ്പുറത്തുള്ള വ്യക്തി എന്ന സ്വരൂപത്തിനു എ) ജൻഡർ ഐഡന്റിറ്റി വെളിപ്പെടുത്താത്ത അവസ്ഥയിൽ ബി) ജൻഡർ പുരുഷൻ ആണെങ്കിൽ സി) ജൻഡർ സ്ത്രീ ആണെങ്കിൽ - ആ പ്രൊഫൈലിനോടുള്ള മറ്റുള്ളവരുടെ സമീപനത്തിൽ ഏറ്റക്കുറച്ചിലുകൾ / വ്യത്യാസങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ടോ ?

ഞാൻ എന്ത് എന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ വെളിപ്പെടുത്തുന്നോ അതാണ് എന്റെ ജെൻഡർ. ആ ജെൻഡർ അല്ലായെന്ന് പറയാൻ ആർക്കും അവകാശമില്ല. എന്റെ ഡിജിറ്റൽ ഐഡന്റിറ്റിയെ എങ്ങിനെ അറ്റാക്ക് ചെയ്യുന്നോ, അത് എന്റെ വയലേഷൻ ഓഫ് റൈറ്റ്സുകൾ ആവുന്നു. ഒരു പുരുഷനായിട്ട് ഫിസിക്കലി എക്സിസ്റ്റ് ചെയ്യുകയും, സോഷ്യൽ മീഡിയയിൽ ജെൻഡർ സ്ത്രീ എന്ന് അടയാളപ്പെടുത്തുകയും, സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ കൊണ്ട് ആ ഡിജിറ്റൽ സ്പേസിനെ അറ്റാക്ക് ചെയ്താൽ, അത് സ്ത്രീവിരുദ്ധത തന്നെയായി എടുക്കേണ്ടി വരും. ജെൻഡർ ഐഡന്റിറ്റി വെളിപ്പെടുത്താത്ത സാഹചര്യത്തിലും എങ്ങിനെയാണ് ആക്രമണാം രൂപപ്പെടുന്നതു, എന്തിനെയാണ് ആക്രമിക്കുന്നത്, അതാവണം അവിടെ അബ്യൂസിന്റെ ബേസ് നിശ്ചയിക്കേണ്ടതു.

വെർച്ചുവൽ മീഡിയ ഭൂമിയിൽ ഇപ്പോഴുള്ള നിയമങ്ങൾ കൊണ്ട് അളക്കാൻ സാധിക്കില്ല എന്ന് ഇത്രയും കാലത്തെ ഡിജിറ്റൽ എക്സിസ്റ്റന്റ് എനിക്ക് പഠിപ്പിച്ചു തന്നു. വിശാലമായ ഓൺലൈൻ വെർബൽ അബ്യൂസിനു സൈബർ സെല്ലുകളോ ഒന്നുമല്ല പരിഹാരം. കൂടുതൽ ടെക്നോളജിയാണ് പരിഹാരം. ഇത് പുതിയ ടെക്നോളജി കമ്പനികൾ മനസ്സിൽ വേക്കേണ്ടതുണ്ട്.

ഗൗരവമേറിയ കാര്യങ്ങൾ അത് രാഷ്ട്രീയം ആകട്ടെ, സയൻസ് ആകട്ടെ എന്തിനു പറയുന്നു ഫെമിനിസം ആകട്ടെ സോഷ്യൽ മീഡിയ അതൊരു പുരുഷനിൽ നിന്നാണെങ്കിൽ കൂടുതൽ സ്വീകരിക്കും. അതിനു ആധികാരികത ഓട്ടോമാറ്റിക്കലി ഉണ്ടാവുന്നു. ആൺഭാഷ എളുപ്പത്തിൽ അംഗീകരിക്കപ്പെടും, അതിപ്പൊ തെറ്റായ വിവരങ്ങൾ ആണെങ്കിൽ കൂടി. എത്രയോ ഉദാഹരണങ്ങൾ എനിക്ക് ചൂണ്ടിക്കാണിക്കുവാൻ സാധിക്കും. അതേ സമയം സ്ത്രീകൾ വ്യക്തിപരമായ കാര്യങ്ങൾ എഴുതിയാൽ അവിടെ ആൾക്കൂട്ടമാണ്. സ്ത്രീ എഴുത്തുകാരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാതെ ഒരു ശരാശരി മലയാളിക്ക് ജീവിക്കാൻ കഴിയുമോ? അത് സോഷ്യൽ മീഡിയയിൽ എക്സാഗറേറ്റഡ് ലെവലുകൾ കാണപ്പെടുകയും ചെയ്യും.

Loading Conversation