#

പ്രമോദ് ശങ്കരൻ

കൊത്തുനേരം : Aug 31, 2016

പങ്കു വെയ്ക്കൂ !

നമ്മുക്ക് (ഗുരുവിന്) ജാതിയില്ല പ്രഖ്യപാനവും ആശങ്കകളും!മലയാളിയുടെ പൊതു/സ്വകാര്യ ജീവിതങ്ങളില്‍ വളരെ കരുതലോടെ കെെമാറ്റം ചെയെത് കൊണ്ടിരിക്കുന്ന ജാതിയെ പ്രശ്നവല്‍ക്കരിക്കാതെ കേരളത്തിന് മുന്നോട് പോകാന്‍ കഴിയില്ല.അത്തരത്തിലുള്ള ഒരു ചര്‍ച്ചക്ക് കാരണമാവാന്‍ ''എനിക്ക് ജാതിയില്ല ''എന്ന ഗുരു പ്രഖ്യാപനത്തിന്‍െറ 100 വാര്‍ഷിക ആഘോഷം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നു എന്നത് വളരെ സന്തോഷമുണ്ടാക്കുന്നു.ആര്‍ക്കാണ് കേരളത്തില്‍ ഇപ്പോഴും ജാതിയുള്ളത്.അല്ലങ്കില്‍ ആരുടേ ജാതിയാണ് ''ജാതി'' എന്ന നിലയില്‍ കേരളത്തിന്‍െറ പൊതുബോധം മനസിലാക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.കേരളത്തില്‍ ശക്തിപ്പെടുന്ന ജാതിയെ നമ്മുക്ക് ഇങ്ങിനെ മനസിലാക്കം. 70 മുതല്‍ 90 ല്‍വരെ ജനിച്ച കുട്ടികള്‍ക്ക് ഒന്നും പേരിന്‍െറ കൂടെ ജാതിച്ചേര്‍ക്കുന്ന ശീലം വളരെ കുറവായിരുന്നു .നമ്മുടെ കൂടെ പഠിച്ചിരുന്ന സൂഹൃത്ത്ക്കളുടെ പേര് മനസിലോര്‍ത്താല്‍ എളുപ്പത്തില്‍ പിടികിട്ടും. എന്നാല്‍ പേരിന്‍െറ കൂടെ ജാതിച്ചേര്‍ക്കല്‍ ഒരു ശീലമായ് തീര്‍ന്നിരിക്കുന്നതാണ് കേരളത്തിന്‍െറ പുരോഗമന /ആധുനിക കാലം.വ്യക്തമായ് പറഞ്ഞാല്‍ 'ഭാസ്ക്കരപ്പിള്ള 'എന്ന പേരുണ്ടായിരുന്ന 80 കളിലെ ഒരച്ഛന്‍ അയാളുടെ മകന് പേരിട്ടത് 'ദിലീപ് 'എന്ന് മാത്രമായിരുന്നു. ഈ ദിലീപാണ് നമ്മുടെ കൂടെ സ്ക്കൂളിലും കോളേജിലുമൊക്ക് ഉണ്ടായിരുന്നത്. ഈ വെറും ദിലീപ് തന്നെയാണ് അയാള്‍ക്ക് ഒരു മകള്‍ ഉണ്ടായപ്പോള്‍ ''ആരതി പിള്ള'' എന്ന് പേരിടുന്നത്. മാത്രമല്ല ഫെയസ്ബുക്കില്‍ വെറും ദിലീപും ദിലീപ് പിള്ള ആയ് മാറിയിരിക്കുന്നതും.മറ്റൊന്ന് നമ്മുടെ സിനിമ നായികമാര്‍ വെറും ജയഭാരതി ,ഷീല ,ശാരദ,ഉര്‍വ്വശി,ശോഭന രേവതി,കാര്‍ത്തികമാര്‍ മാത്രമായിരുന്നു. ഇന്നത് മജ്ഞുവാര്യര്‍, നവ്യനായര്,രമ്യ നമ്പീശന്‍ സോനനായര്,സംയുക്ത വര്‍മ്മ മാരായ് പട്ടിക നീളുകയാണ്.ദിലീപിന്റെ പേരില്‍ ഇല്ലാതിരുന്നതും മകള്‍ക്ക് പതിച്ച് നല്‍ക്കുകയും ചെയ്ത ജാതിയും,സിനിമ നായികമാര്‍ക്കും ഇല്ലാതിരുന്ന ജാതി പേരുകള്‍ തിരിച്ച് വരുന്നതും, ചെയ്യുന്നത് എന്ത് കൊണ്ടാവും എന്ന് സത്യസന്ധമായ് ചര്‍ച്ചക്കെടുക്കാന്‍ തയ്യാറാവുന്നുണ്ടെങ്കിൽ മാത്രമെ ഗുരുവിന്‍െറ ജാതിയില്ല പ്രഖ്യാപനങ്ങളുടെ ആഘോഷങ്ങള്‍ കേരളത്തോടെ നീതി പുലര്‍ത്തു.അങ്ങിനെ ജാതിയെ പഠിക്കാന്‍ ശ്രമിച്ചാല്‍ ജാതിയെന്നത് വെറും ഒരു വാല്‍ അല്ലയെന്നും അത് തല തന്നെയാണെന്ന് ബേധ്യമാവും.വെറും പാരമ്പര്യത്തിന്‍െറ അഭിമാനമായല്ല ജാതിയെ പേരിന്‍െറ കൂടെ ചേര്‍ക്കുന്നത് ആധുനിക കാലത്തും ജാതിയുടെ വിപണനമൂല്യം അത്രകണ്ട് കനത്തതാണെന്നും സാമൂഹ്യ ചിന്തകന്‍ സണ്ണി എം കപിക്കാട് നിരീക്ഷിക്കുന്നണ്ട്.എല്ലാ സാമൂഹിക കൊടുക്കൽ വാങ്ങലിലും സവര്‍ണ ജാതിക്ക് കിട്ടുന്ന പ്രവിലേജ് ഒരു മൂലധനം എന്ന നിലയക്ക് സക്രിയമായ് ഇടപെടുന്നുണ്ട്.ദലിത് എന്ന സമീപനം ഇത്തരം ജാതി അഭിമാന ബേധത്തിന് വിരുദ്ധവും ജാതിഘടനയുള്ള സമൂഹത്തെ പരിഷ്ക്കരണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യം വെച്ചുള്ളതുമാണ്. സമൂഹത്തെ ആകപാടെ വിഴങ്ങിയ സവര്‍ണ ജാതി ബോധത്തെ കേരളത്തിന്‍െറ പൊതുബോധം ജാതി എന്ന നിലയില്‍ മനസിലാക്കാതിരിക്കുകയും ദലിത് എന്ന പരികല്പന പുരോഗമനകാരികൾ പോലും ജാതിവാദമായ് തെറ്റിദ്ധരിക്കുകയും ചെയ്തു എന്നതാണ് യാത്ഥാര്‍ത്ഥ്യം .ദലിത് എന്നാല്‍ മര്‍ദിതര്‍ എന്നോ ചിതറിയവര്‍ എന്നൊക്കെയാണ് അര്‍ത്ഥം വെക്കുന്നത്.സവര്‍ണ ഹിന്ദുമതം കല്‍പ്പിച്ചു നല്‍കിയ ജാതിപേരുകളായ പറയര്‍ പുലയര്‍ മറ്റ് ജാതിപേരുകളെ തള്ളികളയുകയും മര്‍ദ്ദിത ജനസമൂഹത്തെ ജാതികളിൽ നിന്നും അടര്‍ത്തി ദലിത് എന്ന പൊതു പ്ലാറ്റ്ഫോമില്‍ കൊണ്ട് വരുകയും ചെയ്യുന്നു.മത്രമല്ല ഭൂമിപോലുള്ള അടിസ്ഥാനപ്രശ്നങ്ങളെ പൊതുസമൂഹത്തില്‍ ചര്‍ച്ചകെടുക്കുകയും ചെയ്യന്നുണ്ട്.ഇന്ത്യയെ ജനാധിപത്യവല്‍ക്കരിച്ച Dr.BR അംബേദക്കര്‍ ദര്‍ശനത്തെ മുന്നോട്ട് വെച്ച് ഇന്ത്യയിലെ ജാതിവ്യവസ്ഥക്കെതിരെ സംസാരിക്കുകയും സവർണർ പരിഷ്ക്കരിക്കപ്പെടണം എന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു.ജാതിവ്യവസ്ഥക്കെതിരെ ദലിതര്‍ ഉന്നയിക്കുന്ന ചേദ്യങ്ങളാണ് ജാതിവാദം എന്ന നിലയിലും, ഇതാ കേരളത്തില്‍ ജാതി തിരിച്ചുവരുന്നു എന്നൊക്കെ പുരേഗമന വിപ്ലവക്കാരികള്‍ പോലും തെറ്റുദ്ധരിക്കപ്പെട്ടിരിക്കുന്നത്.കേരളത്തില്‍ 'ഉള്ള' ജാതി എന്തിനാണ് 'തിരിച്ചുവരുന്നത് '. ?ഗുരുവിന്‍െറ'' നമ്മുക്ക് (ഗുരുവിന്) ജാതിയില്ല '' പ്രഖ്യാപന ആഘോഷം കേരളത്തില്‍ ദൃശ്യവും അദൃശ്യവുമായ് പ്രവര്‍ത്തിക്കുന്ന സവണ ജാതിബേധത്തെ വെറുതെ വിടുകയോ ,എന്നാല്‍ ദലിത് ആദിവാസി സമൂഹത്തില്‍ ഉണ്ടായിട്ടുള്ള സ്വത്വബോധ ഉണര്‍വുകളെ ജാതിവാദമായ് പരിഗണിച്ച് അതിനെയാണ് ഭേദ്യം ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ ഗുരു സ്മരണ അര്‍ത്ഥ ശൂന്യമാവും.

Loading Conversation