#

സജീവൻ പ്രദീപ്‌


കൊത്തുനേരം : May 24, 2016

പങ്കു വെയ്ക്കൂ !

#

കമ്മട്ടിപ്പാടം ആഘോഷിക്കുമ്പോൾ

ഇന്ന് എറ്റവും മികച്ച സാംസ്കാരിക ഉല്പന്നമാണ് ദളിതത്വം. മികച്ച മാർക്കറ്റ് മൂല്യം ഉള്ള വസ്തുത... അത് അങ്ങിനെ ആവുന്നത് ദളിതർ സൃഷടിക്കുമ്പോൾ അങ്ങിനെ ആവുന്നില്ല എന്നതാണ് വിരോധഭാസം. ദളിതരെ, നിറത്തെ, ജീവിതാവസ്ഥയെ, മുൻ നിർത്തി മറ്റാരെങ്കിലും പറയുമ്പോഴെ അതിന് മികവും മൂല്യവും ഉണ്ടാകൂ.


കമ്മട്ടിപ്പാടം രണ്ട് കറുത്ത, കോളനി കഥാപാത്രങ്ങളെ ഭംഗിയായി മാർക്കറ്റ് ചെയ്തു. അത് ദളിതരെ തികച്ചും അടിമകളെന്നും കൊല്ലപ്പെടേണ്ടവരും, ജീവിക്കാൻ അറിയാത്തവരും സ്വന്തം ആളുകളോട് പോലും സഹിഷ്ണുതയോ സ്നേഹമോ പ്രകടിപ്പിക്കാത്ത ടൂളുകൾ മാത്രമാണെന്ന് സമൂഹത്തെ ഓർമപെടുത്തുന്നു. രാ മ യ ണക്കഥ പോലെ കറുത്തവർ എല്ലാ തിന്മകളുടേയും വിളനിലം ആകുന്നു. എങ്കിലും ചില നന്മകൾ ഉണ്ട്. അത് അത്ര കാര്യവും അല്ല, ദളിത് ജീവിതങ്ങൾക്ക് നേർവഴി നയിക്കാൻ അവരെ സഹായിക്കാൻ മറ്റൊരു സവർണ്ണൻ എന്നും ഉണ്ടാവും. പേരുകളിൽ പോലും.... ആ ഹൈന്ദവ സവർണ്ണതയുടെ ഭീകരതയുണ്ട്. ബാലൻ, ഗംഗ, കൃഷ്ണൻ. ഇനി ഏറ്റവും അപകടകരമായ സംഗതി ദളിതന്റെ മാനസികാവസ്ഥ അത് പ്രണയത്തിൽ കറുത്ത പെണ്ണിന് വെളുത്തവനോടും, കറുത്ത പുരുഷന് വെളുത്ത പെണ്ണിനോടും. തങ്ങളെ ഇങ്ങനെ ആക്കിയത്, ഭൂമി നഷ്ടപ്പെടുത്തിയതിന് കാരണം ദളിതരുടെ തന്നെ മുൻ തലമുറയാണ് എന്ന കുറ്റപ്പെടുത്തൽ, ചാക്കാടിന് ഹാർമോണിയം തുടങ്ങി അസംബന്ധങ്ങളുടെ ഒരു പരമ്പരയുണ്ട് ഈ സിനിമയിൽ.

കോളനികളിലെ കൗമാരം മാറി ചിന്തിക്കാൻ തുടങ്ങുന്ന ഈക്കാലത്ത് അവരെ വീണ്ടും പുറകോട്ട് വലിച്ച് ജീവിതത്തിൽ ഒന്നുമല്ലാതെയും ആക്രമണ/ ലഹരി തുടങ്ങിയ തെറ്റായ വഴികളിലേക്ക്.. നടത്താൻ തികച്ചും നിഷ്കളങ്കമെന്ന് തോന്നാവുന്ന കളങ്കിതമായ ലക്ഷ്യം ഈ സിനിമ നിറവേറ്റുന്നുണ്ട്. രണ്ട് കറുത്ത നടൻമാരുടെ അഭിനയ മികവ്, അത് മാത്രമേ എടുത്ത് പറയാനുള്ളു.

ദളിതർ ഈ സിനിമ ആഘോഷിക്കുമ്പോൾ ചിലത് ചിന്തിക്കേണ്ടതുണ്ട്. ഇങ്ങനെയല്ല ദളിതൻ മലയാള സിനിമയിൽ അടയാളപ്പെടേണ്ടത് !
Loading Conversation