#

ശ്യാംലാൽ ടി എസ്
കൊത്തുനേരം : Feb 12, 2016

പങ്കു വെയ്ക്കൂ !

ഹിന്ദുത്വ ബ്രാഹ്മണ നിയമങ്ങളെ ചോദ്യം ചെയ്യാന്‍ വേണ്ടി നമ്മളില്‍ പലരും പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ്,

"നിങ്ങള്‍ ശബരിമലയിൽ തന്ത്രി ആയി ഒരു ദളിതനെ അല്ലെങ്കിൽ ഒരു പിന്നോക്ക കാരനെ നിയമിക്കുമോ, ഗുരുവായൂർ ക്ഷേത്ര മേല്‍ശാന്തി ആയി ഒരു ദളിതനെ അല്ലെങ്കിൽ ഒരു പിന്നോക്ക കാരനെ നിയമിക്കുമോ ?"
എന്ന്.


എനിക്ക് തോന്നുന്നു ഈ ചോദ്യം തികച്ചും വിഡ്ഢിത്തവും നമ്മുടെ സ്വന്തം സ്വത്വവും രാഷ്ട്രീയവും വരെ ഇനി വരുന്ന കാലത്ത് ഹിന്ദുത്വ-ബ്രാഹ്മണശക്തികള്ക്ക് ഏറ്റവും പ്രയാസം കൂടാതെ ഏറ്റെടുകാൻ കഴിയുന്ന വിധത്തില് ആക്കുന്ന ഒരു ചോദ്യമാണ് ഇത്. കാരണം ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യ കണക്ക് പുറത്ത് വന്നപ്പോൾ ഇവിടുത്തെ ഹിന്ദുത്വ ചാതുർവർണ്ണകാർ വെറും 15% മാത്രമാണ് (ഇന്നും). ജനാധിപത്യ രാജ്യം വരുമ്പോള്‍ അവിടെ ജനങ്ങളുടെ എണ്ണത്തിനും കണക്കിനുമാണ് കൂടുതല്‍ പ്രാധാന്യം ‍ എന്ന് മനസ്സിലാകിയ ഹിന്ദുത്വചാതുർവർണ്ണകാർ. അത്രയും കാലംവരെ ക്ഷേത്രത്തിന്റെ അടുത്തു പോലും അടുപ്പിക്കാതിരുന്ന ഇവിടത്തെ അടിസ്ഥാന ജനങ്ങളെ ഒറ്റ ദിവസം കൊണ്ട് ക്ഷേത്രത്തില്‍ കയറ്റി. ഈ ജനാധിപത്യ രാജ്യത്തു പോലും ആധുനിക രീതികളിലൂടെ, രൂപങ്ങളിലൂടെ ഹിന്ദുത്വ ബ്രാഹ്മണ ചാതുർവർണ അടിമത്ത വ്യവസ്ഥിതിയിൽ ഇന്നും ഈ ജനങ്ങളെ നിലനിര്‍ത്തി കൊണ്ട് പോകുന്നു എന്ന ക്രൂരമായ സത്യം നമ്മള്‍ മനസിലാക്കുമ്പോൾ ആണ് ശബരിമലയിൽ തന്ത്രി ആകുമോ ഗുരുവായൂർ ക്ഷേത്ര മേല്‍ശാന്തി ആകുമോ എന്നുള്ള നമ്മുടെ സ്വത്വം വരെ ഹിന്ദുത്വ ബ്രാഹ്മണ ചാതുർവർണകാരുടെ മുന്നില്‍ അടിയറവ് വെക്കുന്ന ഇത്തരത്തില്‍ ഉള്ള നമ്മുടെ സ്വത്വബോധ സ്വാഭിമാനം കളയുന്നതുമായ ചോദ്യങ്ങൾ ദളിത് പിന്നോക്ക ബഹുജന്‍ ജനങ്ങളില്‍ നിന്നും വരുന്നത് എന്നത് വളരെ നിരാശ തോന്നുന്ന കാര്യമാണ്.ഹിന്ദുത്വ ബ്രാഹ്മണചാതുർവർണകാരുടെ അധിപത്യഅധികാരം എപ്പോഴെല്ലാം ചോദ്യം ചെയ്യപെടുന്ന അവസ്ഥ വരുമോ അപ്പോഴെല്ലാം, അപ്പോള്‍ അവര്‍ അതിനെ ശക്തിപെടുത്താൻ പല രീതിയിൽ ഒത്തുതീർപ്പിൽ എര്പെട്ടു എല്ലിങ്കഷണങ്ങൾ അടിസ്ഥാന ജനതയ്ക്ക് എറിഞ്ഞു കൊടുത്തു കൊണ്ട്, അവരുടെ താല്പര്യം സംരക്ഷിക്കും എന്നുള്ളത് ചരിത്ര സത്യമായ ഒരു കാര്യമാണ്.

അതിന് ഇനിവരുന്ന പത്ത് വര്‍ഷം ഇവിടത്തെ ദളിത് പിന്നോക്ക ബഹുജന്‍ ജനത മുഴുവനും അംബേദ്കര്‍ രാഷ്ട്രീയം മാത്രം ഉയര്‍ത്തി പിടിച്ചു മുന്നോട്ട് പോയാല്‍ മാത്രം മതി നമുക്കതു കാണാന്‍ കഴിയും

Loading Conversation