#

സുലോജ് സുലോ
കൊത്തുനേരം : Feb 25, 2016

പങ്കു വെയ്ക്കൂ !

നാമ്മൊക്കെ ഈ രാജ്യത്ത് ജീവിക്കുന്നതെങ്ങനെ ....??

പതിറ്റാണ്ടുകൾക്ക് ശേഷം ആരും കരുതിയിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിലെ ജനതക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ ഒരാളുടെ ശബ്ദത്തെ ആഗോളവൽകരണ / സൈബർ ആധുനികതയുടെ ഈ കാലത്തു യുവാക്കളുടെ കൈകളിൽ പുനർജ്ജീവിക്കുമെന്ന്. അദേഹത്തിന്റെ വാക്കുകൾ ഉയിർകൊള്ളുമെന്ന് ..


സത്യത്തിൽ അംബേദ്‌കർ എന്ന ഇന്ത്യൻ സാമൂഹത്തെ ആഴത്തിൽ പഠിച്ച ഒരു സാമൂഹ്യചിന്തകന്റെ വാക്കുകളെ .... ആശയങ്ങളെ .... ചിന്തയെ ...ജാതി-മത -വർഗ്ഗഭേദമന്യപുതു തലമുറ/കാമ്പസുകളുടെ കയ്യിൽ കാണുന്നതിൽ തന്നെ ആവേശമേറ്റുന്നുണ്ട് ... അവർ അത് ഏറ്റടുത്തു എങ്കിൽ അതിന് കൃത്യമായ കരണങ്ങൾ ഉണ്ട്. അത്രത്തോളം മനുഷ്യൻ എന്ന പദത്തോട് ... വേദനിക്കുന്നവനോട്... അനാഥനോട്‌ ..നിരാശ്രയനോട്....അധികാര വെറിക്കെതിരെ.. ധീരമായി നിന്ന വാക്കാണ്‌ എന്നുള്ളത് കൊണ്ടാണത്..പക്ഷെ ഡോക്ടർ ബിംറാവു രാംജി അംബേദ്‌കർ ഭരണഘടന നിർമ്മിക്കുന്നതിന് നേരത്തെ തന്നെ ഇത് പ്രവചനാത്മകമായി പ്രതീക്ഷിച്ചിരുന്നു എന്ന് മനസ്സിലാക്കാം. ഈ സമൂഹത്തിലെ അധ:സ്ഥിതന് അറിവ് നേടിയാൽ പിന്നെ അവരിൽ ഒരാൾ എങ്കിലും തന്റെ ജനതയെയും,അതുപോലുള്ള വലിച്ചെറിയപ്പെടുന്ന എല്ലാ ജനങ്ങളുടെയും ജീവിതങ്ങളെയും ഏറ്റെടുത്ത് നയിക്കാൻ ... കൊടിയ വെറുപ്പിന്റെയും പീഡനതിനും എതിരെ ഒരു സാമൂഹ്യ പ്രക്രിയായി ഉയർന്നു വരുമെന്ന ദീർഘവീക്ഷണം ചണ്ടാളന്റെ വേദം [ഇന്ത്യൻ ഭരണഘടന] തൊട്ട് അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു വന്നിട്ടുണ്ടാവണം.


കാരണം അതിനുള്ള മരുന്നാണ് ഇന്ത്യൻ ഭരണഘടന എന്ന തോക്കിൽ അദ്ദേഹം നിറച്ചു വെച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ സമസ്ത മനുഷ്യാവകാശ പ്രഖ്യാപനങ്ങളൊടും ചേർന്ന് നിൽകുമ്പോൾ തന്നെ അത് ആരും എടുത്തു ഉപയോഗിച്ചാലും അന്തസത്തയെ നിഷേധിക്കാൻ കഴിയില്ലാത്ത തലത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്.


സമൂഹ്യ - രാഷ്ട്രീയ അധികാരങ്ങൾ എല്ലാകാലത്തും തങ്ങളുടെ കൈവശം മാത്രമേ പാടുള്ളൂ എന്ന് കരുതുന്നവർക്ക് മാത്രമേ അതിനെ പേടികെണ്ടതുള്ളു... അവരുടെ മാത്രം ശത്രു ആണ് അത്.

അത് കൊണ്ടാണ് സംഘികൾക്ക് എപ്പോഴും അതിന് എതിരാകുന്നതും. അവരുടെ ശത്രു ഭരണഘടനയാണ്. അതില്ലാതാക്കൽ ആണ് അവരുടെ ലക്ഷ്യം. എല്ലാ മേഖലകളിലും പിടിമുറുക്കുന്ന കാവിനിറത്തിന്റെ യഥാർത്ഥ ഉദ്ദേശം അത് മാത്രമാണ് ..


അങ്ങനെയുള്ള മഹത്തായ ആ മനുഷ്യാവകാശ പ്രഖ്യാപനം മരിച്ചിട്ട്......ഇല്ലാതെയായിട്ട്...... നാമ്മൊക്കെ ഈ രാജ്യത്ത് ജീവിക്കുന്നതെങ്ങനെ ....??

Loading Conversation