#

ജിബി സുധാകരൻ

കൊത്തുനേരം : Mar 24, 2017

പങ്കു വെയ്ക്കൂ !

സാമൂഹികപരിവർത്തനത്തിനു വേണ്ടിയുള്ള രാഷ്ട്രീയമാണ് ഞങ്ങളുടേത്.

കാൻഷിറാംജി - അഭിമുഖം - The Illustrated Weekly Of India on March 8, 1987


ചോ : എന്തുകൊണ്ടാണ് താങ്കൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾെപ്പടെയുള്ള മറ്റു ദേശീയപാര്ടികളെ എതിർക്കുന്നത് ?

കാൻഷിറാം : മറ്റു പാർട്ടികൾ എല്ലാം തന്നെ സാമൂഹികനവീകരണത്തെ എതിർക്കുന്നവരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ആകട്ടെ, മാറ്റത്തെ കുറിച്ച് സംസാരിച്ചുകൊണ്ടു സാമൂഹികസ്ഥിതികൾ അതെ പോലെ തുടരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടികൾ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യണം എന്നൊക്കെ സംസാരിക്കുകയും എന്നാൽ പാവങ്ങളെ അങ്ങിനെ തന്നെ നിലനിർത്തുന്നതിനുള്ള രീതിയിൽ ഭരിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ ബിജെപി ഇത്തരം നവീകരണത്തെക്കുറിച്ചു അവകാശപ്പെടുന്നില്ല, പക്ഷെ മറ്റുള്ളവർ ജനങ്ങളെ വിഡ്ഢികൾ ആക്കുകയാണ്.

ചോ: കോൺഗ്രസ് നേതാവായ അരുൺ സിംഗ് പറഞ്ഞത്, താങ്കളുടെ പ്രസ്ഥാനം ദേശീയതക്ക് ഹാനികരമാണ് എന്നാണു ?

കാൻഷിറാം: അദ്ദേഹം ഒരു രാജാവിന്റെ കൊച്ചുമകൻ ആണ്. ദേശീയത എന്നാൽ അദ്ദേഹത്തിന് മാടമ്പി feudalism ആണ്. എന്നാൽ എന്നെ സംബന്ധിച്ചു ദേശീയത എന്നാൽ ബഹുജനങ്ങൾ ആണ്. അടിച്ചമർത്തുന്നവരും / അടിച്ചമർത്തപ്പെടുന്നവരും - എന്ന ദ്വിരാഷ്ട്രസിദ്ധാന്തന്തിൽ ഞാൻ വിശ്വസിക്കുന്നു. അരുൺ സിങിനെ പോലെയുള്ളവരിൽ നിന്നും feudalism അല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാൻ ?

ചോ : എന്ത് കൊണ്ടാണ് മഹാത്മാഗാന്ധിയോട് വിയോജിപ്പ് ?

കാൻഷിറാം: ഞാൻ സാമൂഹികനവീകരണം ആവശ്യപെടുന്നു.. ബാബ സാഹേബ് ആവശ്യപ്പെട്ടതും അതാണ്. എന്നാൽ ഗാന്ധി നവീകരണത്തിന് എതിരായിരുന്നു.. ശൂദ്രൻ എന്നും ശൂദ്രൻ ആയിരിക്കണം എന്ന് ഗാന്ധി വാശിപിടിച്ചു. ഞങ്ങൾ സമൂഹത്തിലെ വിഭാഗീയതയെ ഇല്ലാതാക്കി രാജ്യം ഒന്നാകാൻ ശ്രമിക്കുന്നു.. ഗാന്ധി അത്തരം വിഭജനങ്ങൾ തുടർന്നുകൊണ്ട് രാജ്യം വിഭജിച്ചു തന്നെ തുടരാൻ ആണ് ശ്രമിച്ചത്.

ചോ : താങ്കളുടെ പ്രസ്ഥാനം രൂപപ്പെട്ടുവരാൻ ഇത്രയും കാലം എടുത്തത് എന്തുകൊണ്ടാണ് ?

കാന്ഷി റാം :

ഞാൻ RPI യിൽ ആണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. വളരെ വൈകിയാണ്, അതൊരു മുങ്ങുന്ന കപ്പലാണ് എന്ന് മനസിലാക്കിയത് . ഞങ്ങൾക്ക് തയ്യാറെടുക്കാൻ ഒരുപാട് സമയം വേണ്ടിവന്നു. ഒരു സമൂഹത്തെ മൊത്തത്തിൽ രാഷ്ട്രീയമായി പുനഃസംഘടിപ്പിക്കാൻ അത്രയും സമയം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ വളരെയധികം വേഗം കൈവരിച്ചു കഴിഞ്ഞു.

ചോ: ഒരു ജാതിപാർട്ടി വെച്ച് കൊണ്ട് എങ്ങിനെയാണ് ജാതി നശീകരണം സാധ്യമാകുന്നത് ?

കാൻഷിറാം : BSP ഒരു ജാതിയുടെ പാർട്ടി അല്ല. 6000 ത്തോളം ജാതികളെ വിളക്കിച്ചേർത്തുള്ള ഒരു പാർട്ടി ആണ് BSP . അങ്ങിനെ ഉപജാതികളെ ഒരുമിച്ചു ചേർത്തുള്ള പാർട്ടി എങ്ങിനെ ജാതിപാർട്ടി ആകും ?

ചോ : താങ്കളുടെ പാർട്ടിയിൽ ഉയർന്നജാതിക്കാർക്കു വിലക്കുണ്ടോ ?

കാൻഷിറാം : അവർ (സവർണർ ) ചോദിക്കുന്നത്, അവരെ എന്ത് കൊണ്ട് നമ്മൾ കൂട്ടുന്നില്ല എന്നാണ്. ഞാൻ അവരോടു പറയുന്നത് "നിങ്ങൾ ആണ് എല്ലാപാർട്ടികളിലും നേതാക്കന്മാർ. നിങ്ങൾ ഞങ്ങളുടെ പാർട്ടിയിൽ വന്നാൽ തൽസ്ഥിതി തന്നെ ഞങ്ങളുടെ പാർട്ടിയിലും തുടരും."

അതുകൊണ്ടു, തേതൃത്വം എപ്പോഴും ഞങ്ങളിൽ തന്നെ ഉണ്ടായിരിക്കണം, എന്നാൽ മാത്രമേ അത് സാമൂഹികനവീകരണത്തെ സഹായിക്കുകയുള്ളൂ.. സവര്ണരുടെ കടന്നുകയറ്റം ഈ സാമൂഹികമാറ്റത്തെ തടസ്സപെടുത്തും എന്നൊരു ഭയം ഉണ്ട്, ആ ഭയം മാറുന്നകാലത്തു അവർക്കും പാർട്ടിയിലേക്ക് വരാം.

ചോ: ഡൽഹിയിലെ രാഷ്ട്രീയക്കാർ പറയുന്നത് അവർ താങ്കളെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യും എന്നാണല്ലോ ?

കാൻഷിറാം : ഞങ്ങൾ അവരെ ആയിരിക്കും finish ചെയ്യുന്നത് ! ഇന്ദിര ഗാന്ധി, ഒരു ചമാറിന് മുന്നിൽ തോറ്റു. അവർക്കു ജനറൽമാർ ഉണ്ടായിരിക്കാം, പക്ഷെ ജവാന്മാർ ഞങ്ങളുടെ കൂടെയാണ്.

ചോ: കണ്ണിനു പകരം കണ്ണ് എന്നതാണ് താങ്കളുടെ രീതി ?

കാൻഷിറാം : രണ്ടു കണ്ണുകൾ ! ഞാൻ പറയുന്നത് ഒരു കല്ല് നിങ്ങള്ക്ക് നേരെ വന്നാൽ രണ്ടു ഇഷ്ടികകൾ തിരിച്ചു എറിയണം

ചോ : അപ്പോൾ താങ്കൾ ഹിംസാവാദിയാണ് ?

കാൻഷിറാം : ഞാൻ അധികാരവാദിയാണ്. ഹിംസയെ പ്രതിരോധിക്കണം എങ്കിൽ, അധികാരം ഉണ്ടാകണം.

ചോ : ഒരു പക്ഷെ BSP , മറ്റൊരു RPI ആകില്ലേ ? അധികാരത്തിനു വേണ്ടി ഭരിക്കുന്ന പാർട്ടികളോട് വിലപേശൽ നടത്തില്ല ?

കാൻഷിറാം : RPI ഒരിക്കലും രാഷ്ട്രീയവിലപേശൽ നടത്തിയിട്ടില്ല. വിലപേശൽ നടത്താൻ ഉള്ള നിലവാരത്തിലേക്ക് അവർ എത്തിയിട്ടുമില്ല . അവർ ചെയ്തത് രാഷ്ട്രീയയാചനയാണ് . ഞാൻ ഓർക്കുന്നു, 1971 ഇൽ RPI കോൺഗ്രെസ്സുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കി. മൊത്തം 521 സീറ്റിൽ 520 സീറ്റിൽ കോൺഗ്രസ് മത്സരിച്ചു, 1 സീറ്റിൽ RPI മത്സരിച്ചു. ഇതാണോ വിലപേശൽ ?? ഞാൻ ജീവിച്ചിരിക്കുമ്പോൾ ബിസ്‌പി ക്കു ഈ ഗതി ഉണ്ടാകില്ല. ഒരുപക്ഷെ ഞങ്ങളെ കൂടാതെ ഗവണ്മെന്റ് ഉണ്ടാക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ ഞങ്ങളുടേതായ ധാരണകൾ ആവശ്യപ്പെട്ടുകൊണ്ട്, സാമൂഹികനവീകരണത്തിനു വേണ്ടി രാഷ്ട്രീയസഖ്യം ഉണ്ടാക്കും. ഞങ്ങൾ ആവശ്യപ്പെടുന്നത് അടിസ്ഥാനപരമായ നവീകരണമാണ്, പരിവർത്തനമാണ് .

ചോ : താങ്കളുടെ പ്രസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ പറ്റി വലിയ ദുരൂഹതകൾ ഉണ്ടല്ലോ ?

കാൻഷിറാം: ഞങ്ങളുടെ പ്രസ്ഥാനത്തിന് ആവശ്യമായ സാമ്പത്തികം വരുന്നത് വറ്റാത്ത ഉറവകളിൽ നിന്നാണ്. രാജ്യത്തെ ബഹുജൻ സമാജ് ആണ് സമ്പത്തു ഉണ്ടാക്കുന്നത്, അവരിൽ നിന്നാണ് എന്റെ പ്രസ്ഥാനത്തിന് ധനം സമാഹരിക്കുന്നതു. ലക്ഷകണക്കിന് പേര് കുംഭമേളക്ക് പോകുന്നു, അവരുടെ അടുത്തജന്മം മെച്ചപ്പെടുത്താനായി. ഞാൻ അവരോടു പറയുന്നു "കാൻഷിറാമിന് അടുത്ത ജന്മത്തെപ്പറ്റി ഒന്നും അറിയില്ല, എന്നാൽ നിങ്ങളുടെ ഈ ജന്മം മെച്ചപ്പെട്ടതാക്കാൻ കാൻഷിറാമിന്റെ പ്രസ്ഥാനത്തിലേക്ക് വരൂ. " . ഇന്നത്തെ ജീവിതം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, സാമൂഹികപരിവർത്തനം ആവശ്യമുള്ളവർ, അവരിൽ നിന്നാണ് ബിഎസ്പി ധനസമാഹരണം നടത്തുന്നത്

ചോ : താങ്കൾ ഒരു CIA യുടെ ആൾ ആണെന്ന് ഒരു സംസാരമുണ്ട് ?

കാൻഷിറാം : ഈ ഗവണ്മെന്റ് ഒരുപാടുകാലമായി ഇത് പറയുന്നു. എനിക്കെതിരെ ലക്ഷകണക്കിന് നോട്ടീസുകൾ പ്രചരിപ്പിച്ചു, കാശു കൊടുത്തു വോട്ട് വാങ്ങാൻ നോക്കി. പക്ഷെ ബഹുജനങ്ങൾ അതെല്ലാം പരാജയപ്പെടുത്തി. ഞാൻ ഒരു CIA agent ആണെങ്കിൽ എന്തുകൊണ്ട് ഈ ഗവണ്മെന്റ് എനിക്കെതിരെ നടപടി എടുക്കുന്നില്ല ?

ചോ: താങ്കളുടെ പ്രസ്ഥാനത്തിൽ നിന്നും കുറച്ചു ആളുകൾ പിരിഞ്ഞു പോയില്ലേ ?

കാൻഷിറാം: എല്ലാവരെയും എല്ലായെപ്പോഴും ഒരുമിച്ചു കൊണ്ട് പോകുക എന്നത് അത്യന്തം ശ്രമകരമായ കാര്യം ആണ്. ചിലരെ അവർക്കു(മനുവാദികൾ ) വിലക്ക് വാങ്ങാം . ചിലർ നിരാശിതർ ആകുന്നു, ചിലർ മനുവദികളെ ഭയപ്പെടുന്നു . ഇത് എപ്പോഴും സംഭവിക്കുന്നതാണ്, അതിന്റെ പേരിൽ ഞങ്ങൾ നിരാശപെടുന്നില്ല. എന്റെ പ്രസ്ഥാനം 10 പേര് വിട്ടുപോയാൽ, പകരം 100 പേരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന തക്കവണ്ണം ചലനാത്മകമാണ്. ഞങ്ങളിൽ നിന്ന് വിട്ടു പോയവരെ ഞങ്ങളുടെ നേർക്ക് എറിയാൻ ഉള്ള തീപ്പന്തം ആയി അവർ (മനുവാദികൾ ) ഉപയോഗിക്കുന്നു.

ചോ: എന്ത് തരത്തിലുള്ള മാറ്റം ആളാണ് താങ്കൾ ആഗ്രഹിക്കുന്നത് ?

കാൻഷിറാം: താത്കാലികമായ മാറ്റങ്ങൾ ഞാൻ ആഗ്രഹിക്കുന്നില്ല. സമൂലമായ ഒരു സാമൂഹികപരിവർത്തനം ആണ് ഞാൻ ആഗ്രഹിക്കുന്നത് . അത് നഷ്ടപ്പെടുവാൻ പാടില്ല.

ചോ: എപ്പോഴാണ് തിരഞ്ഞെടുപ്പിൽ മല്സരിക്കാൻ പോകുന്നത് ?

കാൻഷിറാം : 100 സീറ്റിൽ മത്സരിക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു, അത് പൂർത്തിയായാൽ ഉടൻ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

ചോ: അതിനു വേണ്ടി എത്ര സമയം വേണം ?

കാൻഷിറാം : 2 വർഷത്തിൽ കൂടുതൽ വേണ്ട


സ്വതന്ത്ര പരിഭാഷ - കടപ്പാട് : Round Table India article

Loading Conversation