#

പ്രമോദ് ശങ്കരൻ

കൊത്തുനേരം : May 06, 2016

പങ്കു വെയ്ക്കൂ !

സഖാവ് പിണറായ് വിജയന് ഒരു തുറന്ന കത്ത്.

pinarayi

ദലിതര്‍ ഈ തിരഞെടുപ്പില്‍ ഇടതു പക്ഷത്തിന് വോട്ട് ചെയ്യുകയാണ്. അവര്‍ക്ക് എന്ത് നമ്മള്‍ തിരിച്ച് നല്‍ക്കും

സഖാവെ, ഞാന്‍ തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വരവൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന ദലിത് സമുദായ അംഗമാണ്.വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിൻറെ കോളേജ് യൂണിറ്റ്, ഏരിയ ഭാരവാഹിയായും ജില്ലാഘടകത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പെരുമ്പാവൂരിലെ ദലിത് പെണ്‍ക്കുട്ടിയുടെ സമാനതകളിലാത്ത വിധത്തിലുള്ള കൊലപാതകത്തെ തുടര്‍ന്ന പാര്‍വല്‍കൃത സമൂഹമെന്ന നിലയില്‍ ദലിത് ജീവത പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ചിലകാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ താലപര്യപ്പെടുന്നു.

ജിഷയും കുടുംബവും ജീവിക്കുന്ന ''കനാല്‍ വക്കത്തെ പുറംമ്പോക്കില്‍, ഒറ്റ ചവിട്ടിന് പൊളിയുന്ന വാതിലുള്ള ഒറ്റ മുറി വീടും പ്ലാസറ്റിക്ക് ഷിറ്റില്‍ മറച്ച മറപ്പുരയും '' അങ്ങും കണ്ടിരിക്കുമല്ലോ. ആയിരക്കണക്കിന് വരുന്ന ദലിത് ജീവിതങ്ങള്‍ ഇങ്ങനെയാണ് നാം അഭിമാനം കൊള്ളുന്ന ''കേരള മോഡലില്‍ ''ജീവിച്ച് മരിക്കുന്നത്. മരിച്ചാല്‍ അടുക്കള പൊളിച്ച് ശവം അടക്കുന്ന പാവപ്പെട്ട ദലിത് സമൂഹത്തെ എത്രകാലം നാമിങ്ങനെ കോളനികളിലും തോട്ട് വക്ക് പുറംമ്പോക്കിലും ഒതുക്കി നിര്‍ത്തും.

കേരളം അഭിമാനം കൊള്ളുന്ന ഭൂപരിക്ഷരണത്തിന്‍െറ ഇരകളാണ് അദിവാസികളും ദലിതരും എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. എന്ത് കൊണ്ട് ആദിവാസികളും ദലിതരും പുറം പോക്കിലേക്കും ആട്ടി തെളിക്കപ്പെട്ടു?

മൂന്ന് സെന്‍െും ലക്ഷവീട് പദ്ധതികളും അവതരിപ്പിക്കുമ്പോള്‍ ദലിത് ആദിവാസി സമൂഹത്തിനായ് കൃഷിഭൂമി ലഭ്യമാക്കുന്ന ഒരും അജണ്ടയും നമ്മുക്കിലായെന്ന് മനസിലാക്കുന്നു. അതായത് ദലിതരുടെ ഭൂമി പ്രശനമെന്നത് വീട് വെക്കാനുള്ള മൂന്ന് സെന്‍െറ് മാത്രമാണെന്നും അതിനപ്പുറും ആലേചിക്കേണ്ടതില്ലയെന്ന്.

കേരളത്തിലെ മറ്റെല്ലാ ജാതി സമൂഹത്തിനും ഭൂപരിഷ്കരണത്തിലൂടെ കൃഷി ഭൂമി ലഭ്യമാക്കിയപ്പോള്‍ ദലിത് സമൂഹം ഉപയോഗ ശൂന്യമായ കോളനികളിലേക്ക് ഒതുക്കപ്പെട്ടത് ആണ് ഇന്ന് അവരുടെ സാമൂഹ്യ -സാമ്പത്തിക അതി ജീവനത്തിന് തടസ്സമായ് തുടരുന്നത്.കോളനികളിലെ 90 % ആളുകള്‍ക്കും പട്ടയും പോലും ലഭ്യമല്ല.

ചരിത്രപരമായ് ഭൂമി നിഷധിക്കപ്പെട്ട ദലിത് ആദിവാസി സമൂഹത്തിന് പ്രതീക്ഷ നല്‍ക്കുന്ന എന്താണ് ഈ തെരഞെടുപ്പില്‍ LDF പ്രകടന പത്രികയില്‍ ഉള്ളത്. ദലിത് ആദിവാസി സമൂഹത്തെ സമ്പന്ധിച്ച് തീര്‍ത്തും നിരാശ ജനകമാണ് നമ്മുടെ പ്രകന പത്രിക .''പദ്ധതികളുടെ മാന്ത്രികന്‍ '' തോമസ് ഐസക്കിനെ പോലുള്ള ജീനിയസിന്‍െറ ബുദ്ധിയില്‍ പോലും ഈ പാവപ്പെട്ട മനുഷ്യരുടെ സാമ്പത്തിക വികസനത്തിന് ആവശ്യമായ് പദ്ധതികള്‍ ഉണ്ടാവാതെ പോയത് എന്ത് കൊണ്ടാവും. LDF അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ് ദലിതര്‍ക്ക് ഗുണം ചെയത ഒട്ടേറെ സാമൂഹ്യ പെന്‍ഷന്‍ പദ്ധതികള്‍ ഉണ്ടായത് എന്ന് ഒാര്‍കാതിരികുന്നില്ല. സമൂഹ്യകേഷമ പരിപടികളില്‍ ഒതുക്കിയുള്ള ദലിത് വികസനം വളരെ വേഗത്തില്‍ മുന്നോട് പോകുന്ന പൊതുസമൂഹത്തിന് ഒപ്പമെത്താന്‍ ദലിതര്‍ക്കാവില്ല.

സര്‍ക്കാര്‍ പദ്ധതികളുടെ ആശ്രതരായ് എന്നും ജീവിക്കാന്‍ വിധിക്കപ്പെട്ടവല്ല ദലീതര്‍. അവരെ സാമ്പത്തികമായ് സമഗ്ര സ്വശ്രയരാക്കുന്ന വികസന പരിപാടികള്‍ ആസൂത്രണം ചെയാന്‍ പട്ടികജാതി വികസനത്തിന് വേണ്ടി മാറ്റി വെക്കുന്ന ഫണ്ടുകള്‍ ഉപയോഗപെടുതേണ്ടതില്ലെ.?

ഭൂമീ കൊടുക്കാത്ത ജനതക്ക് സര്‍ക്കാര്‍ ശമ്ബളം കൊടുക്കുന്ന എയഡഡ് സക്കൂള്‍ കോളേജ് സഥാപനങ്ങളിലും അവ ഉണ്ടായ അന്ന്മുതല്‍ അയിത്തമാണ്. നൂറുക്കണക്കിന് വരുന്ന സര്‍ക്കാരിന്‍െറ വിവിധ ബോഡുകള്‍, കോര്‍പ്പറേഷന്‍ , ദേവസം ബോര്‍ഡുകള്‍,സര്‍വകലാശലകള്‍ ഒന്നിലും സംവരണതത്വം പാലിക്കപ്പെടുന്നില്ല. എന്നാല്‍ sc/st കോള്‍പ്പറേന്‍ കൃത്യമായ് psc വഴി നിയമനം നടത്തി ആളെയെടുക്കാന്‍ എല്ലാ സര്‍ക്കാരുകളും ശ്രദ്ധികുന്നുണ്ട്.

എന്ത് കൊണ്ട് മേല്‍ പറഞ്ഞ സ്ഥാപനങ്ങള്‍ PSCക്ക് വിട്ട് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്ക് അവസരം ലഭ്യമാക്കും എന്ന് നമ്മുടെ പ്രകടനപത്രികയില്‍ ഇല്ലാതപ്പോയ്.?

സംവരണത്തെ കുറിച്‌ നമ്മുടെ നിലപ്പാട് ദലിത് സമൂഹത്തെ സമ്പന്ധിച്‌ അപകടകരമാണ്. Sc/st ക്ക് നിലവിലെ സവംരണം ഉറപ്പാക്കും എന്ന് പറയുമ്പോള്‍ മുന്നോക്ക് വിഭാഗങ്ങളീലെ സാമ്പാത്തികമായ് പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 %സംവരണം നടപ്പിലാക്കും എന്ന് പറയുന്നത് സംവരണത്തിന്‍െറ സാമൂഹ്യനീതിയെ അട്ടിമറിക്കുന്നതാണ്. മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികമായ അവശത പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ഉണ്ടാക്കാവുന്നതാണ്. സംവരണം സാമ്പതിക പ്രശ്നം പരിഹരിക്കാനുള്ള ഒറ്റ മൂലി അല്ല.


പഴയതെല്ലാം നമ്മുക്ക് മറക്കാം .1957 മുതല്‍ 2015 വരെ ഉണ്ടായതെല്ലാം.ഭൂപരിഷക്കരണം, ,കണ്ടെത്തിയ മിച്ച ഭൂമി കാണാതായത് അങ്ങിനെ പലതും.2016 ന് ശേഷം പാര്‍ശ്വവല്‍കൃതരുടെ ജീവിതത്തിന് എന്ത് സംഭവിക്കും എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.ദലിതരുടെ ആദിവാസികളുടേത് ഒരു സാമൂഹ്യ പ്രശ്നമാണ് എന്ന് പുതിയ തലമുറ തിരിച്ചറിയുന്നു.

ഈ ചോദ്യങ്ങളൊന്നും ഉമ്മന്‍ ചാണ്ടിയോട് ചോദിക്കന്‍ എനിക്ക് ധാര്‍മ്മികമായ് ബാധ്യതയില്ല കാരണം ഞാനും കുടുംബവും ഓര്‍മ്മ വെച്ചനാള്‍ ഈ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കൊപ്പമാണ്.

Loading Conversation