#

രൂപേഷ് കുമാർ
കൊത്തുനേരം : Feb 18, 2016

പങ്കു വെയ്ക്കൂ !

അന്തോണിയുടെ പ്രതികാരം


സീൻ 1

കോളേജ് കാമ്പസിൽ ഒരു പത്തു ബെൻസ് വന്നു നിൽക്കുന്നു. ബെൻസിൽ നിന്ന് സംവരണർ ഇറങ്ങുന്നു. ലോൺ എടുത്ത അന്തോണി, ഒരു മൂലക്ക് നിന്ന് നെടുവീര്പ്പിടുന്നു.

അന്തോണി കരയുന്നു.

സീൻ 2

ക്ലാസ്സിൽ സംവരണർ മുന്നിലിരിക്കുന്നു. നമ്പൂരി നായർ സിറിയൻ ക്രിസ്ത്യാനികൾ, പിൻ ബെഞ്ചിൽ. മാഷ്‌ സംവരണരോടു തമാശിച്ചു ചിരിച്ചു ക്ലാസ് എടുക്കുന്നു.

പിന്നിലിരിക്കുന്ന ലോൺ എടുത്തവരോട് മാഷ്‌ പറയുന്നു.. "സംവരണക്കാരെ കണ്ടു പഠിച്ചൂടെ ? അല്ലെങ്കിൽ നിനക്കൊക്കെ കെളക്കാൻ പോയിക്കൂടെ എന്ന് ചോദിക്കുന്നു. ഇരുപതു ലക്ഷം കെട്ടി വെച്ച മാഷ്‌ ആണ് ചോദിക്കുന്നത് !

അന്തോണി കരയുന്നു.

സീൻ 3

സംവരണ പെൺകുട്ടികൾക്ക് കോളേജിലെ ഫിസിക്സ് മാഷ്‌ സ്വന്തം വീട്ടിൽ സ്വകാര്യ ട്യൂഷൻ കൊടുക്കുന്നു. അതുവഴി മാറത്ത് പുസ്തകം അടക്കി പ്പിടിച്ച് പോയ അന്തോണി അത് കാണുന്നു.

അന്തോണി കരയുന്നു.

സീൻ 4

അന്തോണി സംവരണരുടെ വീടുകളെ ക്കുറിച്ച് അന്വേഷണം നടത്തുന്നു. ഒരാളുടെ അപ്പൻ കളക്ടർ. ഒരാളുടെ അപ്പൻ മന്ത്രി. മറ്റൊരാളുടെ അപ്പൻ അന്തോണിയുടെ നാട്ടിലെ റബ്ബർ മുതലാളി. ആദിവാസികളുടെ കൊട്ടാരവും പറമ്പും കണ്ടു അന്തോണി ഞെട്ടുന്നു.

അന്തോണി കരയുന്നു

സീൻ 5

അന്തോണി പള്ളിയിൽ പോയി പ്രാർഥിക്കുന്നു. പൊലയനു ക്രിസ്ത്യാനികളുടെ പള്ളിയിൽ പ്രവേശനം ഇല്ലാത്തത് കൊണ്ട്

അന്തോണി തൻറെ ഒരു കൊച്ചുപള്ളിയി ൽ പോയി മുട്ടുരുകി പ്രാർഥിക്കുന്നു.

അന്തോണി കരയുന്നു.

പക്ഷെ അവിടെ വെച്ചു അന്തോണിക്ക് സംവരണത്തെ തോപ്പിക്കാൻ ഒരു മന്ത്രം കിട്ടുന്നു !


ഇടവേള


ഇടവേള


സീൻ 6

അന്തോണിക്ക് കിട്ടിയ മന്ത്രം ആണ് "മെറിറ്റ്‌" അല്ലെങ്കിൽ കഴിവ്.

കുറെ കാലം കഴിയുന്നു.

അന്തോണി കഴിവ് കൊണ്ട് കുതിച്ചു പായുന്നു. സംവരണത്തിൽ സിനിമയിൽ കേറിയ എല്ലാ പട്ടികജാതിക്കാരെയും ആദിവാസികൽക്കും അന്തോണി സ്വന്തം കഴിവ് കാണിച്ചു കൊടുക്കുന്നു.

മലയാളത്തിൽ ചരിത്രം കുറിച്ച് കൊണ്ട് "ഓം ജാതി ഓശാന" എന്ന സിനിമ അന്തോണിയുടെതായി പുറത്തിറങ്ങുന്നു.

"ഓം ജാതി ഓശാനയുടെ " കഴിവ് കണ്ടു ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ വാര്നെർ ബ്രതെർഴ്സു അന്തോണിയെ ക്ഷണിക്കുന്നു.

കമോന്ട്രാ അന്തോണി !

സീൻ 7

അന്തോണി ബെല്യേ ആളായി.

ഇനി പിളോസപി റ്റൈം.

"സംവരണം എന്നാൽ സാമ്പത്തീകം. സാമ്പത്തീകം എന്നാൽ സംവരണം" എന്നാ അന്തോനിയാൻ തിയറി ചരിത്രകാരന്മാർ ക്വോട്ട് ചെയ്യുന്നു.

കമോന്റ്രാ അന്തോണി !

സീൻ 8

അന്തോണി അവസാനം ആര്യനിലെ അവസാന സീനിലെ മോഹൻലാലിനെ പോലെ പൊട്ടിത്തെറിക്കുന്നു.

"ഈ സംവരണരുടെ ഇടയിൽ ഈ ലോൺ എടുത്തു പഠിച്ചവർക്ക് നീതി... തരൂ... നീതി തരൂ...."

കമോന്റ്രാ അന്തോണീ !!

അന്തോണി ഉറക്കെ ഉറക്കെ ഉറക്കെ...പറയുന്നു

"അല്ലെങ്കിൽ എനിക്ക് തന്തക്കു വിളിക്കേണ്ടി വരും. "

കമോന്റ്രാ അന്തോണി

അഥവാ..

ശുഭം.

Loading Conversation