#

കാരികാക്ക
കൊത്തുനേരം : Feb 12, 2016

പങ്കു വെയ്ക്കൂ !

ഗ്നു/ലിനക്സ്‌ ഒരു സാമൂഹിക പദ്ധതിയാണ്


കമ്പ്യൂട്ടർ / ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവരിൽ, ലിനക്സ്‌ എന്നൊരു operating സിസ്റ്റം കേൾകാത്തവർ കുറവായിരിക്കും, കുറഞ്ഞത്‌ ഉബുണ്ടു എന്നെങ്കിലും കേട്ടിട്ടുണ്ടാകും.

ഉറവിടഎഴുത്തുകൾ സൌജന്യം ആയി ലഭിക്കുന്നതും, ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അധികാരം തരുന്നതുമായ operating സിസ്റ്റം ആണ് ഗ്നു/ലിനക്സ്‌ എന്നതിനാൽ തന്നെ, മറ്റു operating സിസ്റ്റം ആയ ആപ്പിൾ/മൈക്രോസോഫ്ട്‌ എന്നിവയെക്കാൾ പ്രചാരവും ഗുണനിലവാരവും ലിനുക്സിനു ഉണ്ട്.

പലരാജ്യങ്ങളും ഗ്നു/ലിനക്സ്‌ തങ്ങളുടെ ദേശീയ / ഔദ്യോഗിക കമ്പ്യൂട്ടർ ഉപയോഗങ്ങള്ക്കായി ലിനക്സ്‌ തിരഞ്ഞെടുക്കുന്നു. അവയിൽ ചിലത് പരിചയപെടാം.


ചൈന

പ്രധാനപെട്ട എല്ലാ കമ്പ്യൂട്ടർ ഇന്റർനെറ്റ്‌ സേവനങ്ങള്ക്കും (ഗൂഗിൾ / facebook / ട്വിറ്റെർ ) ചൈന സ്വന്തമായി ബദൽ വികസിപ്പിച്ചു എടുത്തിട്ടുണ്ട്. ഗൂഗിൾ നു പകരം ബൈദു, ട്വിറ്റെർ നു പകരം വൈബൊ . facebook നു പകരം 51.com എന്നിങ്ങനെ. അത് പോലെ ചൈന വികസിപ്പിച്ചു എടുത്ത ഒരു ലിനക്സ്‌ ആണ് കൈലിൻ ലിനക്സ്‌. freeBSD അടിസ്ഥാനം ആണ് ആദ്യകാലത്ത് ഇത് വികസിപ്പിച്ചത് എങ്കിലും പിന്നീട് , ഉബുണ്ടു അടിസ്ഥാനത്തിൽ ആയി,


ക്യൂബ

ഒരു കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രം എന്നാണു ക്യൂബ കൂടുതൽ പ്രശസ്തമാകാൻ കാരണം, അപ്പോൾ പിന്നെ സോഷ്യലിസ്റ്റ്‌ ആശയം ഉൾകൊള്ളുന്ന സ്വതന്ത്രസോഫ്റ്റ്‌വെയർ ആയ ഗ്നു/ലിനക്സ്‌ തന്നെ ക്യൂബ തിരഞ്ഞെടുത്തതിൽ അത്ഭുതം ഇല്ല.

നോവ ലിനക്സ്‌ എന്താണ് ക്യൂബയുടെ സ്വന്തം ദേശീയ operating സിസ്റ്റം ത്തിന്റെ പേര്.


ഉത്തര കൊറിയ

രാഷ്ട്രീയ കാരണങ്ങളാൽ വളരെ വളരെ (കു)(സു)പ്രസിദ്ധി നേടിയ ഒരു രാജ്യം ആണ് ഉത്തര കൊറിയ. അവർ പരിപോഷിപ്പിക്കുന്ന ഒരു ഗ്നു ലിനക്സ്‌ ആണ് ചുവപ്പ്നക്ഷത്രഓഎസ്സ് (RedStar)

ഉത്തര കൊറിയ മറ്റു രാജ്യങ്ങളിൽ നിന്നും പൂര്ണമായും ഒറ്റപെട്ടു കഴിയുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല..


ഇന്ത്യ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആയ ഇന്ത്യയും ഇതേ പാതയിൽ തന്നെ. ഇന്ത്യ വികസിപ്പിച്ചു എടുത്ത ഒരു ഗ്നു/ലിനക്സ്‌ ആണ് ബോസ്സ് (ഭാരത്‌ ഒപെരടിംഗ് സിസ്റ്റം സോലുഷന്സ് ) . ഡെബിയാൻ ലിനക്സ്‌ ഇൽ അടിസ്ഥാനപെടുത്തി ഈ ഓഎസ്സ് വികസിപ്പിച്ചത് c-dac ആണ്.


ഇൻഡോനേഷ്യ

തെക്ക് കിഴക്കാൻ ഏഷ്യയിലെ ഒരു വലിയ ജനാധിപത്യ രാജ്യം ആയ ഇൻഡോനേഷ്യ പിന്താങ്ങുന്ന ഒരു ഗ്നു/ലിനക്സ്‌ ആണ് IGOS Nusantara 11. രാജ്യത്തെ കമ്പ്യൂട്ടർ / ഇന്റർനെറ്റ്‌ വിദഗ്ധരുടെ ഒരു സാമൂഹിക കൂട്ടായ്മയിലൂടെയും കൂടിയാണ് ഈ പദ്ധതി നടക്കുന്നത്.


തുര്ക്കി.

ഏഷ്യയിലെ പടിഞ്ഞാറിന്റെ വാതിൽ ആയ തുര്ക്കിയും ഗ്നു/ലിനക്സ്‌ നെ പിന്താങ്ങുന്നു. അവരുടെ ലിനക്സ്‌ ആണ് പാർദസ്. 2005 ഇൽ പുറത്തിറക്കിയ ഈ ഗ്നു/ലിനക്സ്‌ , പിസി(pisi) എന്നൊരു പുതിയ പാക്കേജ് സങ്കേതം കൊണ്ടുവന്നു.


റഷ്യ / ഇറാൻ

രണ്ടു വലിയ രാഷ്ട്രീയശക്തികൾ ആയ റഷ്യയും ഇറാനും ഇതേ രീതിയിൽ ഗ്നു/ലിനക്സ്‌ നെ പിന്തുണച്ചു കൊണ്ട് തങ്ങളുടെ രാജ്യത്തെ കമ്പ്യൂട്ടർ ആവശ്യങ്ങള്ക്കായി ഗ്നു/ലിനക്സ്‌ അടിസ്ഥാനപെടുത്തിയ സങ്കേതങ്ങൾ ഉണ്ടാക്കും എന്ന് വാർത്തകൾ ഉണ്ട്.

ഗ്നു/ലിനക്സ്‌ ഒരു സാമൂഹിക പദ്ധതിയാണ്, സാങ്കേതികമായി മികച്ചതും സാമൂഹികമായി ജനാധിപത്യവും സാമ്പത്തികമായി സൌജന്യവും ആയ ഒരു മികവുറ്റ രാഷ്ട്രീയവും കൂടിയാണ് ഗ്നു/ലിനക്സ്‌ മുന്നോട്ടു വെക്കുന്നത്..
Loading Conversation