#

ഡോ. ധന്യ മാധവ്
കൊത്തുനേരം : Feb 05, 2016

പങ്കു വെയ്ക്കൂ !

കാൻസർ പ്രതിരോധം


അസാധാരണമായ കോശ വളർച്ചയാണ് കാൻസർ ,കാരണങ്ങളും പലതാണ്, അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് കൃത്യമായ ഒരു ബോധവൽക്കരണവും ആവശ്യമാണ്‌.2020 ആകുമ്പോൾ കാൻസർ ബാധിച്ചവരുടെ നിരക്ക് ഉയരുവാനും 15 ലക്ഷത്തോളം ആകും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഒട്ടുമുക്കാലും കാൻസർ രോഗങ്ങളും തുടക്ക്കത്തിൽ കണ്ടുപിടിക്കാൻ കഴിയുന്നവ തന്നെയാണ്,ആരംഭത്തിലെ തന്നെയുള്ള ചികിത്സ ഗുണം ചെയ്യും.എന്നിരുന്നാലും കാൻസർ എങ്ങനെ വരാതെ പ്രതിരോധിക്കാം എന്നത് പ്രധാനപ്പെട്ട വസ്തുതയാണ്.


1.പുകയില ഒഴിവാക്കുക

പുകയിലയുടെ ഏതു തരത്തിൽ ഉള്ള ഉപയോഗവും കാൻസർ നു കാരണമാകും.പുകയില ഉപയോഗം പലതരത്തിലുള്ള കാൻസർ നു കാരണമാണ്.lungs,mouth,throat,larynx,pancreas,bladder,cervix,kidney തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന കാൻസർ നു പുകവലി ഒരു പ്രധാന കാരണം ആണ്

അതിനൊപ്പം തന്നെ ചവച്ചു ഉപയോഗിക്കുന്ന പുകയില ഉത്പന്നങ്ങൾ വായിലും pancreas ലും കാൻസർ രൂപപ്പെടുത്തും

പുകയില ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത് തന്നെ കാൻസർ നു എതിരായുള്ള പ്രധാന പ്രതിരോധം ആണ്


2 നല്ല ഭക്ഷണ ശീലങ്ങൾ

വിഷം ചേർക്കാത്ത പച്ചക്കറികൾ കുറവാണ് എങ്കിലും...മാർക്കറ്റിൽ നിന്നും കൊണ്ട് വരുന്ന പച്ചക്കാറികൾ 1 മണിക്കൂറെങ്കിലും ശുദ്ധജലത്തിൽ ഇട്ടു വക്കണം

ആഹാരത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക,diet പഴങ്ങൾ പച്ചക്കറികൾ കൂടുതൽ ആക്കുകയും,ധാന്യങ്ങൾ,പയറു വർഗങ്ങൾ എന്നിവയും കഴിക്കുക

അമിത വണ്ണം സൂക്ഷിക്കുക,കുറച്ചു ഭക്ഷണം,കലോറി കുറഞ്ഞ ആഹാരങ്ങൾ,പഞ്ചസാര,മൃഗ കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കുക

മദ്യം breast,liver,lungs,kidney,colon,തുടങ്ങിയവക്ക് അർബുദ ലക്ഷണങ്ങൾ ഉണ്ടാക്കും.മദ്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഇത് വ്യത്യാസം വരും

സംസ്കരിച്ച ഇറച്ചി ഉപയോഗം,കൂടുന്നതും ഒരു കാരണമാകാറുണ്ട്

കഴിവതും ഒഴിവാക്കുക

കോള തുടങ്ങിയ പാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം കാൻസർ നു കാരണമാകും

സ്ത്രീകൾ nuts എക്സ്ട്രാ വിർജിൻ ഓയിൽ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്തനാർബുദം തടയും


3 വ്യായാമം

സ്ഥിരമായി വ്യായാമം ചെയ്യുന്നവര്ക്ക് breast ,colon കാൻസർ കുറയും. വ്യായാമം ശരീരം അമിത വണ്ണം ഉണ്ടാകുന്നത് തടയും,അതുവഴി കാൻസറും തടയപ്പെടും


4 സൂര്യനിൽ നിന്നുള്ള സംരക്ഷണം

സ്കിൻ കാൻസർ വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കഠിനമായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ട് കൊണ്ട് കൂടി ആണ്

ഉച്ച സമയത്തെ ചൂട് ഒഴിവാക്കുക

പുറത്തിറങ്ങുമ്പോൾ കഴിവതും തണൽ ലഭിക്കുന്ന മാർഗങ്ങൾ തിരഞ്ഞെടുക്കുക

വെയിലേൽക്കുന്ന ശരീര ഭാഗങ്ങൾ കവർ ചെയ്യുക

സണ്‍ സ്ക്രീൻ ലോഷൻ ഉപയോഗിക്കുക

ഇത് കൊണ്ടെല്ലാം അൾട്ര വയലറ്റ് രെശ്മികളെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും.

5 രോഗ പ്രതിരോധ മരുന്നുകൾ

കാൻസറിൽ നിന്ന് രക്ഷ നേടുന്നതിനൊപ്പം ആവശ്യമാണ് viral infections നിന്ന് രക്ഷ നേടേണ്ടതും.

HEPATITIS B

Hepatitis B,ലിവർ കാൻസറിനു കാരണമാകാറുണ്ട്.അവർക്ക് VACCINATION ആവശ്യമായിവരാറുണ്ട്,

HPV

HPV ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസ് ആണ് .ഈ വൈറസ്‌ പിന്നീട് CERVICAL CANCER തുടങ്ങിയ GENITAL CANCER നും,

അതോടൊപ്പം തലയേയും കഴുത്തിനെയും ബാധിക്കുന്ന SQUAMOUS CELL CANCER നും കാരണമാകാരുണ്ട്,കൗമാരകാലത്താണ് ഇതിനെതിരെയുള്ള VACCINATION എടുക്കുന്നത് എങ്കിലും ആ പ്രായത്തിൽ കഴിയാത്തവർക്ക് 25,26 വയസുകളിലും എടുക്കാവുന്നതാണ്,


6 സുരക്ഷിതമായ ലൈംഗിക ബന്ധം

മുന്പ് പറഞ്ഞതുപോലെയുള്ള HPV വൈറസ്‌ ;ബാക്ടീരിയ മുതലായവ ശരീരത്തിൽ കടന്നാൽ പിന്നീടു കാൻസെറിന് സാഹചര്യം ഉണ്ടാവുന്നത് കൊണ്ട് SEX സുരക്ഷിതമായിരിക്കേണ്ടത് ആവശ്യമാണ്


7 REGULAR HEALTH CHECK UP

അസുഖം വന്നാൽ മാത്രം ആശുപത്രികളിൽ പോകുന്ന ശീലത്തിൽ നിന്ന് റെഗുലർ ആയി ഒരു CHECK UP ശീലത്തിലേക്ക് മാറേണ്ടിയിരിക്കുന്നു,കൃത്യമായ സമയത്തെ പരിചരണം രോഗം ഭേദമാക്കും ,

Loading Conversation