#

ജീവചൈതന്യൻ ശിവാനന്ദൻ

കൊത്തുനേരം : Mar 06, 2017

പങ്കു വെയ്ക്കൂ !

അങ്കമാലി ഡയറീസ് - നിരീക്ഷണം


മലയാളം സിനിമയിൽ വ്യത്യസ്‌തകൾ കൊണ്ടുവരാൻ ഒരുപാട് ശ്രമങ്ങൾ നടക്കുന്നുണ്ട്. ന്യൂ ജെൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട പല സിനിമകളും വന്നിട്ടുണ്ട്. പക്ഷെ പലപ്പോഴും കഥകളിൽ വ്യത്യസ്തത കൊണ്ടുവരാന് ശ്രമിച്ചിട്ടുണ്ടെങ്കിൽ കഥനരീതികളിലും സിനിമാറ്റോഗ്രാഫ്യിലും വ്യത്യസ്ത പുതിയ രീതികൾ കൊണ്ടുവരുന്നവർ അപൂർവം ആണ്. അത്തരം പുത്തൻഅനുഭവങ്ങൾ തരുന്ന ഒരു സിനിമ ആണ് അങ്കമാലി ഡയറീസ്.

1 . സിനിമയിൽ ഉടനീളം ഒരു കഥാപാത്രം ആയി തന്നെ സഞ്ചരിക്കുന്ന ഒന്നാണ് ഭക്ഷണം/ആഹാരം. എല്ലാ സീനുകളിലും, സംഭാഷണങ്ങളിലും ഒക്കെ ആഹാരം ഒരു ഭാഗമായി വരുന്നുണ്ട്. സാൾട് ആൻഡ് പെപ്പെർ എന്ന സിനിമയിൽ രുചികരമായ ആഹാരത്തെ ഒരു പ്രധാന കഥതന്തുവായി അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആഹാരം / ഭക്ഷണം / ശീലം ഒരു ദേശത്തിന്റെ / ജനതയുടെ ദൈനംദിന വ്യവഹാരങ്ങളിലൂടെ സ്വാഭാവികമായി കടത്തിവിടാൻ ഈ സിനിമക്ക് കഴിഞ്ഞിരിക്കുന്നു. സിനിമക്ക് തന്നെ രുചി കൂട്ടുന്ന ഒരു സംഗതിയാണിത്. ഒരു പക്ഷെ മലയാളസിനിമയിൽ ഇത്തരം ഒരു രീതി ആദ്യമായാവും. വളരെ subtle ആയി ആഹാരം/ഭക്ഷണം എന്നത് സിനിമയിൽ ലയിപ്പിച്ചിരിക്കുന്നു .

2 . ലോങ്ങ് ഷോട്ട് സീനുകളുടെ ഒരു മുത്തുമാലയാണ് ഈ സിനിമ. ഏറ്റവും കൂടുതൽ ലോങ്ങ് ഷോട്ട് ഉപയോഗിച്ച മലയാളസിനിമകളിൽ ഒന്നാകും ഇത്. തോട്ടത്തിലൂടെ ഉള്ള ഓട്ടവും തോട്ട എറിയലും ഉൾപ്പെടുന്ന scene, ഏകദേശം 5 /10 മിനിറ്റ് നീളം ഉള്ള ആ ഭാഗത്തു എഡിറ്റിംഗ് scene 5 ഇൽ താഴെയാണ്

3 . മറ്റൊരു intelligent scene ആണ് ബാർബർഷോപ്പിൽ സിനിമയിലെ പ്രധാനആൾക്കാർ എല്ലാം കൂടിയിരുന്നുള്ള സംഭാഷണം. ബാർബർഷോപ്-ഇലെ പ്രത്യേകത അവിടത്തെ കണ്ണാടികൾ ആണ്. പ്രതിബിംബപ്രതിഫലനത്തിലൂടെ ഒരുതരം zooming effect,ഒരു പ്രതിബിംബകൗതുകവും ഒക്കെ ഉണ്ടാക്കുന്ന ഒരിടം ആണ് ബാർബർ ഷോപ്പുകൾ . മലയാളസിനിമയിൽ ബാർബർഷോപ് ഇൽ വെച്ചുള്ള സീനുകൾ പലതും വന്നിട്ടുണ്ട്. പക്ഷെ എല്ലായ്പ്പോഴും ഒരു നേർ രേഖ / onlook സീനുകൾ ആണ് നമ്മൾ കണ്ടിട്ടുള്ളത്. ഈ സിനിമയിൽ ഈ സീനിൽ ഏകദേശം 7 പേരോളം ഉൾപ്പെടുന്ന ഒരു സംഭാഷണ / മദ്യപാനരംഗം ഉണ്ട്. അത്രയും പേരെ onlook / on mirror എന്ന രീതിയിൽ ചെയ്യാൻ പറ്റില്ല. അവിടെ സംവിധായകൻ ബുദ്ധിപൂർവം പ്രവർത്തിച്ചിരിക്കുന്നതു, 45 ഡിഗ്രി ആംഗിൾ വെച്ച് പകുതി പേരെ onlook യിലും പകുതി പേരെ on mirror ആയി ചിത്രീകരിച്ചു. വളരെയധികം പുതുമ തോന്നിയ ഒരു രംഗം ആണ്. പകുതി പേര് കണ്ണാടിയിൽ ഉള്ള പ്രതിഫലനത്തിലൂടെ ആണ് നാം കാണുന്നത് , ബാക്കി കാമറ നേരിട്ട് കാണുന്നു. കുറച്ചു നീളമുള്ള ആ രംഗത്തിൽ കഥാപാത്രങ്ങളുടെ സംഭാഷണം locate ചെയ്യുക എന്നത് വളരെ രസകരമായി തോന്നി.

4 . ക്ലൈമാക്സ് തുടങ്ങുന്നതും അവസാനിക്കുന്നതും അതീവനീളമുള്ള രസകരമായ ലോങ്ങ് ഷോട്ട് സീനിലൂടെയാണ്. കഥാപാത്രങ്ങൾ കാമറ സഞ്ചരിക്കുന്നതിനുസരിച്ചു, സീനിലേക്കു വന്നു ചേരുകയാണ്. വീടിനകത്തൂടെയും ആൾക്കൂട്ടത്തിനിടയിലൂടെയും വളരെ സ്വാഭാവികമായി കാമറ കയറി ഇറങ്ങി കഥപറഞ്ഞു പോകുന്നു. അതിലേക്കു ഓരോ കഥാപാത്രങ്ങളും കണ്ണിയായി ചേരുന്നു. എവിടെയും എഡിറ്റിംഗ് വീഴുന്നില്ല. വളരെ നീളമുള്ള, സംഘർഷപൂരിതമായ ഒരു ക്ലൈമാക്സ്, സുന്ദരമായ ഒരു ലോങ്ങ് ലോങ്ങ് സീനിലൂടെ, മാലയിൽ മുത്ത് കോർത്തുവെച്ചപോലെ ചിത്രീകരിച്ചിരിക്കുന്നു. ഇത്തരം cinematography മലയാളസിനിമയിൽ ഞാൻ കണ്ടിട്ടില്ല.

ഷാജി കൈലാസ് സിനിമകൾ എഡിറ്റ് സീനുകളുടെ മേളം ആണ്. ഒരു 5 മിനിറ്റ് രംഗത്തിൽ പോലും 10 - 15 എഡിറ്റുകൾ ഉണ്ടാകും. അമൽ നീരദിന്റെ സ്ലോ മോഷൻ എഡിറ്റുകൾ വളരെ പ്രസിദ്ധമാണല്ലോ. ഇതിൽ നിന്നും വളരെ വ്യത്യസ്‍തമായി ലോങ്ങ് ഷോട്ട് സീനുകളുടെ, രംഗങ്ങളുടെ തുടർച്ചയെ മനോഹരമായി വിളക്കിച്ചേർത്തു വെച്ച നല്ലൊരു വ്യത്യസ്തമായ സിനിമാറ്റിക് treatment ആണ് അങ്കമാലി ഡയറീസ്.

ഇതൊക്കെയാണെങ്കിലും, മാറ്റമില്ലാത്തതായി തുടരുന്ന മലയാളി പൊതുബോധം പൊളിക്കുന്നതിൽ സിനിമ പരാജയപെട്ടു. സവർണ ശരീരങ്ങൾ കേരളത്തിന്റെ ജാതിചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞു പുറത്തേക്കു പറക്കാൻ ശക്തമായതാണ്. പക്ഷെ അവർണശരീരങ്ങൾ സാമൂഹികമതിൽകെട്ടിനകത്തു മരിച്ചുവീഴുന്നതു ആണ് റീയലിസം. ( കമ്മട്ടിപ്പാടം) . ഈ ഒരു ഇമാജിനേഷൻ തന്നെയാണ് അങ്കമാലി ഡയറിയും പിന്തുടരുന്നത് ..

( "സുറിയാനി കൃസ്ത്യാനി ''പെപ്പക്ക് '' എപ്പോഴും ജര്‍മ്മനിയെന്നോ ദുബായെന്നോ ഒാപ്‌ഷനുണ്ടാകും. എന്നാല്‍ ആശാരിച്ചെക്കന്‍മാരായ ''യൂ ക്ലാമ്പ് രാജനും, അപ്പാനി രവിക്കും അതുണ്ടാവില്ല.." -- Pramod Sankaran)
Loading Conversation