#

ശരത് ചന്ദ്രൻ

കൊത്തുനേരം : Mar 18, 2018

പങ്കു വെയ്ക്കൂ !

കിഴക്കിലെ തമിഴ് അനുഭവങ്ങൾ

എന്‍റെ ഓരോ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ യാത്രകളും വളരെ മുന്‍കൂട്ടിയുള്ളത് മാത്രം ആയിരുന്നു, കാരണം എപ്പോഴാണെന്നറിയില്ല മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഉഗ്രവാദികളുടെ ബന്ദ് എന്നിവ ഉണ്ടാകുക, അതുകൊണ്ടു തന്നെ ഒരുപാടു അന്വേഷണങ്ങള്‍ക്കുo ഗവേഷണങ്ങള്ക്കും ശേഷം,കഴിഞ്ഞ പൂജ അവധിക്കു മണിപ്പൂരിലുള്ള “മോറേ”(MOREH) എന്ന ചെറിയ പട്ടണത്തിലേക്കു യാത്ര തിരിച്ചതു. “മോറേ”എന്ന പട്ടണം മ്യാന്മാരുമായി അതിര്‍ത്തി പങ്കിടുന്നു എന്ന ഒറ്റ കാരണം അല്ല എന്നെ അവിടേക്ക് ആകര്‍ഷിച്ചത് മറിച്ച് തെക്കേ ഇന്ദ്യയില്‍ നിന്നുള്ള തമിഴ് ജനങ്ങള്‍ മണിപ്പൂരി ജനങ്ങള്‍ക്കൊപ്പം സമാധാനപരമായി ജീവിക്കുന്ന അത്യപൂര്‍വമായ ഒരു വടക്ക് കിഴക്കന്‍ പട്ടണം ആയത് കൊണ്ട് മാത്രമാണു അവിടം സന്ദര്‍ശിക്കുവാന്‍ ഒരു മോഹം തോന്നിയത്.തെക്കേ ഇന്ത്യന്‍ ജനങ്ങള്‍ “മോറേ”യില്‍ ഉണ്ടെന്ന് ആദ്യമായി പറഞ്ഞു തന്നത് വിജയ് എന്ന തമിഴ് കൂട്ടുകാരന്‍ ആയിരുന്നു.പിന്നീടു മണിപ്പൂരിലുള്ള എന്‍റെ കൂട്ടുകാരില്‍ നിന്നും കിട്ടിയ അറിവുകളും ഈ യാത്രയില്‍ മുതല്‍ കൂട്ടായി.

തലേന്ന് തന്നെ ഷില്ലോങില്‍ നിന്നു മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലേക്ക് ബസ് ബുക്ക് ചെയ്തു നാളെ ഉച്ചക്ക് രണ്ടു മണിക്കാണ് ബസ്. യാത്ര കൂലി വളരെ കൂടുതല്‍ ആണ് 900 രൂപ നാളെ ഉച്ചക്ക് 2 മണിക്ക് പുറപ്പെട്ടാല്‍ രാവിലെ 7 മണിക്ക് എത്തുമെന്നാണ് ഷില്ലോങ് ടികെറ്റ് കൌണ്ടര്‍ ജീവനക്കാരന്‍ പറഞ്ഞത്.മണിപ്പൂര്‍ ആയതിനാല്‍ ഒറ്റയ്ക്ക് പോകേണ്ടെന്നായിരുന്നു മണിപ്പൂരിലെ തന്നെ കൂട്ടുകാര്‍ പറഞ്ഞത് യാത്ര മുന്കൂട്ടി തീരുമാനിച്ചതിനാല്‍ ഒറീസ്സയിലുള്ള സച്ചിന്‍ എന്ന കൂട്ടുകാരനെയും ഒപ്പം കൂട്ടി ഒരു ദൈര്യത്തിന്.രണ്ടു മണിക്ക് പുറപ്പെടേണ്ട ബസ് പുറപ്പെട്ടത് 5 മണിക്കായിരുന്നു.ഷില്ലോങില്‍ നിന്നു ബസ് പോകുന്നത് അസ്സം നാഗാലാന്‍ഡ് സാംസ്ഥാനങ്ങളിലൂടെയായിരുന്നു.രാത്രി ഏകദേശം പന്ത്രണ്ടു മണിയായിക്കാണും ചെക്ക് പോസ്റ്റിലെ ബഹളം കേട്ടാണ് ഉണര്‍ന്നത് നാഗാലാന്‍റിനെ ഹില്‍ നാഗാലാണ്ട് എന്നും പ്ലെയ്ന്‍ നാഗാലാണ്ട് എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്,അതുകൊണ്ടു തന്നെ ഹില്‍ നാഗാലാണ്ടിലെ ചെക്ക് പോസ്റ്റില്‍ നല്ല രീതിയിലുള്ള ചെക്കിങ് ഉണ്ടായിരുന്നു.നാഗാലാണ്ടിലെ ദീമാപൂരൊക്കെ എപ്പോഴോ താണ്ടിയിരുന്നു ഏകദേശം 5 മണിയായപ്പോള്‍ അതിമനോഹരമായ കോഹിമ നഗരം എത്തി ഷില്ലോങ്ങിനെക്കാള്‍ ഭംഗി കോഹിമക്കാണെന്ന് തോന്നിപ്പോയി . അവിടെ നിന്നും ഇംഫാലിലേക്ക് ഇനിയും 6 മണിക്കൂര്‍ ദൂരമുണ്ടെന്ന് അറിഞ്ഞപ്പോള്‍ മനസ് ആകെ മടുത്തു.എറങ്ങി പുറപ്പെട്ടതിനാല്‍ എന്തും വരട്ടെ എന്നു വിചാരിച്ചു യാത്ര തുടര്‍ന്നു, വണ്ടി മണിപ്പൂര്‍ ബോര്‍ഡര്‍ കഴിഞ്ഞതും ജീവിതത്തില്‍ ഒരിയ്ക്കലും യാത്ര ചെയ്യാത്ത കുണ്ടും കുഴിയുമുള്ള റോഡ് ആയിരുന്നു ഞങ്ങളെ പ്രതീക്ഷിച്ചിരുന്നത് ചില സ്ഥലങ്ങളില്‍ റോഡ് ഇടിഞ്ഞു കൊക്കയിലേക്ക് പോകുന്നത് കൂടി കണ്ടപ്പോള്‍ വീട്ടിലെ എല്ലാവരെയും ഓര്മ വന്നത് സ്വഭാവികം ആയിരുന്നു.മണിപ്പൂരിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഉഗ്രവാദികള്‍ ബസ് തടഞ്ഞു പൈസ പിരിക്കുന്നുണ്ടായിരുന്നു.ബസ് ഏകദേശം 11 മണിയായപ്പോള്‍ ഇംഫാല്‍ താഴ്വരയില്‍ എത്തി .ഇംഫാല്‍ നഗരം പൊതുവേ ഒരു വടക്കേ ഇന്ത്യന്‍ നഗരം പോലെ തന്നെയാണ് എനിക്കു തോന്നിയത്.പിന്നീട് യൂത്ത് ഹോസ്റ്റല്‍ തപ്പിയുള്ള നടപ്പായിരുന്നു സിറ്റി യില്‍ തന്നെയായിരുന്നു യൂത്ത് ഹോസ്റ്റല്‍ സ്ഥിതി ചെയ്തിരുന്നത്. റൂം എടുത്തു കുളിച്ചു ഫ്രെഷ് ആയി റൂമിന് പുറത്തു വന്നു. ഭക്ഷണമായിരുന്നു അടുത്ത ലക്ഷ്യം ,അടുത്തു കണ്ട നല്ല ഒരു ഹോട്ടെ ലില്‍ കയറി ബിരിയാണി ഓര്‍ഡര്‍ ചെയ്തു.ബിരിയാണിയുടെ രുചി കേരളത്തിലെ പോലെ തന്നെയായിരുന്നു ,ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അടുത്ത സീറ്റുകളില്‍ ഇരിക്കുന്ന മൂന്നു പെണ്‍കുട്ടികള്‍ മലയാളം സംസാരിക്കുന്നതു പോലെ തോന്നിയത് ഒന്നു
കൂടി കാതോര്‍ത്തപ്പോള്‍ അതേ ഇംഫാലിലും മലയാളികളോ???.

ഉടന്‍ തന്നെ അവരെ പരിചയപ്പെടുകയും മോറേ പോകുന്ന വഴി ചോദിച്ചു നിര്‍ഭാഗ്യവശാല്‍ അവരും ഇംപാലില്‍ പുതിയതായിരുന്നു റീജിയണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ mbbs വിദ്യാര്‍ത്തികള്‍ ആയിരുന്നു.ഭക്ഷണം കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കുന്നതിനിടയില്‍ കടയുടെ മുതലാളി ചോദിച്ചു കേരളത്തില്‍ നിന്നാണോ അതും മലയാളത്തില്‍ അന്തം വിട്ടുപോയി .ഒരു മണിപ്പൂരി പച്ച മലയാളത്തില്‍ സംസാരിക്കുന്നു കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞപ്പോള്‍ കേട്ട കഥ വളരെ അദ്ഭുദം ഉളവാക്കുന്നതായിരുന്നു .കടയുടെ മുതലാളി കോഴിക്കോട് സാഗര്‍ ഹോട്ടേലിലെ ജോലിക്കാരനായിരുന്നു 20 വര്ഷം. അവിടുന്നു വന്നതിനു ശേഷം സാഗര്‍ ഹോട്ടല്‍ എന്ന പേരില്‍ തന്നെ ഇവിടെ കട തുടങ്ങി.കേരളത്തിലെ എല്ലാ ഭക്ഷണവും കിട്ടും പൊറോട്ട ബീഫ് എന്നു വേണ്ട എല്ലാം.പിന്നെയുള്ള എല്ലാ ദിവസവും ഭക്ഷണം അവിടെ നിന്നായിരുന്നു .അടുത്ത ദിവസം രാവിലെ 7 മണിക്ക് തന്നെ മോറേ പോകാനുള്ള ബസ് കിട്ടിയില്ല മറിച്ച് ഒരു വാന്‍ കിട്ടി 3 മണിക്കൂര്‍ ഏഷ്യന്‍ പാതയിലൂടെയുള്ള യാത്രക്ക് 200 രൂപയായിരുന്നു ചാര്‍ജ് ഏകദേശം 10.10 ആയപ്പോള്‍ മോറേ എന്ന പട്ടണം എത്തി.അധികം വികസനം ഒന്നും ഇല്ലാത്ത ഒരു അതിര്‍ത്തി പട്ടണം പലകടകളും തമിഴ് ബോര്‍ഡുകള്‍, മണിപ്പൂരി ബോര്‍ഡുകളും ഉണ്ട് .വണ്ടിയില്‍ നിന്നും ഇറങ്ങി നേരെ പോയത് അതിര്‍ത്തി കമ്പോളത്തിലേക്കായിരുന്നു ഈ കമ്പോളം പകുതി ഇന്ദിയയിലും നേര്‍ പകുതി മ്യാന്‍മാരിലും ആയിരുന്നു.അവിടെയും ഇവിടെയും തമിഴ് കേള്‍ക്കുന്നുണ്ടായിരുന്നു മണിപ്പൂരികള്‍ മാത്രം അല്ല ഹിന്ദിക്കാര്‍ വരെ തമിഴ് പറയുന്നു.തമിഴ് നാട്ടില്‍ നിന്നും 3259 കി മീ ദൂരത്തുള്ള ഒരു പട്ടണത്തിലുള്ള ആളുകള്‍ തമിഴ് സംസാരിക്കുന്നു ത്രില്‍ അടിച്ചു പോയി. പോയി.ഇന്ത്യന്‍ സൈഡ് മോറേ എന്നും മ്യാന്‍മര്‍ സൈഡ് അറിയപ്പെടുന്നത് നാന്‍ഫലോണ്‍ എന്നുമാണ്. അവിടെ നിന്നും ഇന്ത്യന്‍ സഞ്ചാരികള്‍ക്കു താമൂ എന്ന മ്യാന്മാര്‍ പട്ടണം വരെ പോകാം .അതിര്‍ത്തിയില്‍ നിന്നും എപ്പോഴും ഓട്ടോ കിട്ടും 700 രൂപയാണ്.രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ ഇന്ദിയക്കാര്‍ക്ക് മ്യാന്മാരില്‍ ചുറ്റി നടക്കാം പാസ്പോര്‍ട് ആവശ്യം ഇല്ല പക്ഷേ ഐഡെന്‍റിറ്റി കാര്ഡ് മ്യാന്മാര്‍ ആര്‍മി ഓഫീസില്‍ ഡെപോസിറ്റ് ചെയ്തു ഒരു കൂപ്പണ്‍ വാങ്ങണം തിരികെ വരുമ്പോള്‍ ഐഡെന്‍റിറ്റി കാര്ഡ് തിരിച്ചു വാങ്ങാം.മ്യാനമാറില്‍ റോഡിന്‍റെ വലതു വശമാണ് ഡ്രൈവിങ് .ഞങ്ങള്‍ ഒരു ചെറിയ നദി കടന്നു മ്യാനമാരിലൂടെ കുറെ ദൂരം നടന്നു സമയം കുറവായതിനാല്‍ തിരികെ മോറേ നഗരത്തില്‍ എത്തി അപ്പോഴാണ് ദൂരയായി മധുര മീനാക്ഷി ക്ഷേത്രം പോലെ ഒരു കോവില്‍ കണ്ടത് .അടുത്ത ലക്ഷ്യം അങ്ങോട്ടായിരുന്നു .


അമ്പലത്തിന് അടുത്തുള്ള ഒരു കടയില്‍നിന്നും വെള്ളംകുടിക്കുന്നതിനിടയില്‍ തമിഴ് നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു അപ്പൂപ്പനെ പരിചയപ്പെട്ടു അദ്ദേഹമാണ് മോറേയിലുള്ള തമിഴരുടെ ചരിത്രം എനിക്കു പറഞ്ഞു തന്നത്.17000 തമിഴര്‍ ഇവിടെ ഉണ്ടായിരുന്നു ഇപ്പോള്‍ ആകെ കൂട്ടി നോക്കിയാല്‍ 150 കുടുംബങ്ങള്‍ കാണും കുറച്ചു പേര്‍ തിരികെ പോയി ബാക്കിയുള്ളവര്‍ ലോകത്തിലെ പല ഭാഗത്തും ജോലി ചെയ്യുന്നു.1960 കളില്‍ മ്യാന്മാറിലെ ജനറല്‍ നേ വിന്‍ അവിടുത്തെ ബാങ്ക്,കടകള്‍,വ്യവസായശാലകള്‍ എന്നിവ ദേശീയവല്‍കരിച്ചപ്പോള്‍ അവിടെ ജോലി ചെയ്തിരുന്ന തമിഴര്‍ക്ക് ഇന്ദിയയിലേക്ക് തിരികെ പോരേണ്ടി വന്നു.തിരികെ വന്ന തമിഴര്‍ തമിഴ് നാട്ടിലെ അഭയാര്‍ത്തികള്‍ മാത്രം ആയിരുന്നു കാരണം സര്ക്കാര്‍ അവര്‍ക്ക് ഭൂമി കൊടുക്കാന്‍ തയ്യാര്‍ അല്ലായിരുന്നു. അഭയാര്‍ഥി കാമ്പിലെ ദുരവസ്ഥ കാരണം അവര്‍ റോഡ് മാര്‍ഗം വീണ്ടും മണിപ്പൂരിലൂടെ മ്യാനംരില്‍ എത്തിചേരുവാന്‍ ശ്രമിച്ചു മോറേ വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ അതിര്‍ത്തിയില്‍ വെച്ചു തന്നെ മ്യാന്‍മാര്‍ ആര്‍മി അവരെ തടയുകയും ഗത്യന്തരം ഇല്ലാതെ മോറേ പട്ടണം അവര്‍ക്ക് സ്വന്തം ആകുകയും ആയിരുന്നു. 1992 ഇല്‍ തമിഴരില്‍ നിന്നും കൂകി ആദിവാസി ഉഗ്ര വാദികള്‍ കൂടുതല്‍ ടാക്സ് പിരിക്കാന്‍ തുടങ്ങിയപ്പോള്‍ ചെറിയ രീതിയിലുള്ള അടിപിടികളൊക്കെ ഉണ്ടായിട്ടുണ്ടതൊഴിച്ചാല്‍ സമാധാനപരമാണ് അവിടെയുള്ള ജീവിതം .തടി കച്ചവടം നടത്തുന്ന പളനി അണ്ണന്റ്റെ ഭാര്യയും മക്കളും ഇപ്പോള്‍ നാട്ടില്‍ ആണ് അണ്ണന്‍ മാസത്തിലൊരിക്കല്‍ തമിഴ് നാട്ടില്‍ പോകാറുണ്ട്.ഒരുപാട് തമിഴ് അംബലങ്ങളും പള്ളികളും മോസ്കുകളും ഉണ്ടെങ്കിലും മുനീശ്വര്‍ കോവില്‍ ആണ് ഏറ്റവും വലുതും എല്ലാ വര്‍ഷവും ഇവിടെ ഉല്‍സവവും ഉണ്ടാകാറുണ്ട്.ഈ അമ്പലത്തിന്റെ ഒരു വാതില്‍ മ്യാന്‍മാറില്‍ ആണെന്ന് ആണ് അറിയാന്‍ കഴിഞ്ഞത്.മണിപ്പൂരില്‍ ഹിന്ദി സിനിമ റിലീസ് ചെയ്യാന്‍ ഉഗ്രവാദികള്‍ സമ്മതിക്കാത്തതിനാല്‍ സിനിമ കൊട്ടകകളില്‍ മിക്കവാറും കളിക്കുന്നത് തമിഴ് സിനിമകള്‍ ത്തന്നെയാണ് ആണ്. എന്തിരുന്നാലും വൈകുന്നേരം ആയതിനാലും തിരിച്ചു ഇംഫാല്‍ എത്തേണ്ടതിനാലും തമിഴ് സഹോദരങ്ങളോട് യാത്ര പറഞ്ഞിറങ്ങുംബോള് സച്ചിനും ഞാനും ഒരു പാട് തളര്‍ന്നിരുന്നു .ഇനി വരുമ്പോള്‍ തീര്‍ച്ചയായും അവരെ കുറിച്ച് ഒരു ഡോക്യുമെന്‍ററി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മോറേ തമില്‍ സoഗം സെക്രറ്ററിയുടെ മൊബൈല്‍ നംബര്‍ തരുകയും ചെയ്തു.


>>>>>> പിന്നീട് തമിഴരുടെ മോരെഹ് യില്‍ നിന്നുള്ള മടക്കയാത്രയായിരുന്നു ഇംഫാല്‍ താഴ്വരയിലേക്ക് >>>>>>>>>

Loading Conversation