#

സജീവൻ പ്രദീപ്‌
കൊത്തുനേരം : Feb 22, 2016

പങ്കു വെയ്ക്കൂ !

ഒടുവിലൊരു ആസിഡ് മഴയിലെത്തി നിൽക്കുന്നു

----------------------------------------------------------------------------------------------------------------

.


അടിച്ചുക്കയറ്റിയ

കല്ല്

യോനിത്തളങ്ങൾക്കുള്ളിലെ

രക്തച്ഛവിയുള്ള

കിതപ്പാണ്

സോണിസോറീ.


നമ്മുക്കിടയിലെ

ഭൂതകാലമല്ല

വർത്തമാനത്തിൽ

അടയാളപ്പെട്ട ചോരപൊടിയുന്ന

കറുത്തപെണ്ണ്.


ചത്തീസ്ഗഢിലെ

ഇരുമ്പഴിക്കുള്ളിൽ

ചെരിഞ്ഞുപറക്കുന്ന

ചിറകറ്റ കാറ്റ്


കൂട്ടബലാൽസംഘത്തിന്റെ

പേറ്റന്റ്

ഭരണകൂടമെന്ന

കുത്തകകമ്പനിക്ക്

ഗർഭ പാത്രത്തിലേക്ക്

കാൽവിരൽ ചുഴറ്റിയെത്തിച്ച്

ഭൂകമ്പമുണ്ടാക്കിയവനാണ്

വിശിഷ്ട സേവനത്തിനുള്ള

പോലീസ് മെഡൽ.


അക്ഷരം പറയുന്നതോ
പകരുന്നതോ
ജനാധിപത്യത്തിൽ തലതെറിക്കുന്ന
കുറ്റമാവുന്നത്
ചെളിയിൽ മുഖം പുഴ്ത്തി നില്ക്കുന്ന
കറുത്ത കുട്ടിയിലെത്തുമ്പോൾ മാത്രമാണ്.


ജയിലറകളുടെ

മുഖചിത്രമില്ലാത്ത പുസ്തകത്തിൽ

നിരപരാധികൾക്ക് മേൽ

അപരാധികളുടെ

ഹോളി ആഘോഷം

ഒടുവിലൊരു

നിറമുളളആസിഡ് മഴയിലെത്തി നിൽക്കുന്നു.

Loading Conversation