#

ആനന്ദ് വിശ്വംഭരൻ
കൊത്തുനേരം : Aug 06, 2016

പങ്കു വെയ്ക്കൂ !

പത്തായം നിറച്ചവർ

പണിയെടുത്തവർ ഞങ്ങൾ

ഭൂമി ഉഴുതുമറിച്ചവർ ഞങ്ങൾ

നിന്റെയൊക്കെ വയറു നിറച്ചവർ

ഞങ്ങൾ

വെയിലേറ്റു കറുത്തവർ ഞങ്ങൾ

കഴുതയെപോൽ പണിയെടുത്തവർ

ഞങ്ങൾ .


കുടികളിൽ ഉറങ്ങിയവർ ഞങ്ങൾ

മഴയേറ്റു നനഞ്ഞവർ ഞങ്ങൾ

നിന്റെയൊക്കെ വയറു

നിറച്ചവർ ഞങ്ങൾ.


ഇന്ന് നിന്റെ വയറുപോലെന്റെ

വയറു നിറയുമ്പോൾ

സഹിക്കത്തതെന്തേ

കറുത്തവൻ എന്ന്

വിളിക്കുന്നതെന്തേ ?


നിന്റെ പെണ്ണിനെ പോലെന്റെ

പെണ്ണും തുണിയുടുക്കുമ്പോൾ സഹിക്കത്തയതെന്തേ

നിന്റെ അമ്മയെ പോലെന്റെമ്മയും

തുണിയുടുക്കുമ്പോൾ

പണിയെടുക്കുമ്പോൾ

സഹിക്കാത്തതെന്തേ ?


നിന്റെ കിടാവിനെ പോലെന്റെ

കിടാങ്ങളും തുണിയുടുക്കുമ്പോൾ

പഠിക്കുമ്പോൾ പണിയെടുക്കുമ്പോൾ

ജയിക്കുമ്പോൾ

സഹിക്കാത്തതെന്തേ നിനക്ക് സഹിക്കാത്തതെന്തേ ?.


നിന്റെ വയറു നിറച്ചവർ ഞങ്ങൾ

നിന്റെ പത്തായങ്ങൾ

നിറച്ചവർ ഞങ്ങൾ

നിന്റെ അച്ഛനെപോലെന്റെ

അച്ഛനും തലഉയർത്തിനടക്കുന്ന

കാണുമ്പോൾ

സഹിക്കാത്തതെന്തേ ?


നിന്റെ അപ്പനോ അപ്പൂപ്പന്മാരോ അല്ല

ബാബ നേടിയെടുത്തൊരു

സ്വാതന്ത്ര്യം

പഠിച്ചറിവ് നേടുമ്പോൾ

സഹിക്കാത്തതെന്തേ ?


നിന്റെ വയറു നിറച്ചവർ ഞങ്ങൾ

നിന്റെ വയല് വിളയിച്ചവർ ഞങ്ങൾ

ഉഴുതുമറിച്ചവർ ഞങ്ങൾ

വെയിലേറ്റു കറുത്തവർ ഞങ്ങൾ

മുന്നോട്ടുതന്നെയി യാത്ര

ബാബ പറഞ്ഞൊരാ വഴിയിലൂടെ

അക്രമമല്ല മാർഗം

അറിവാണ് മാർഗം അറിവാണ്

വിപ്ലവം .


സഹിച്ചിടേണ്ടയി മാറ്റം

കണ്ണടച്ച് നീ നിന്നുകൊൾക

നിന്റെ വയറു നിറച്ചവർ ഞങ്ങൾ

ഭൂമി ഉഴുതുമറിച്ചവർ ഞങ്ങൾ

വെയിലേറ്റു കറുത്തവർ ഞങ്ങൾ

Loading Conversation