#

മൃദുലദേവി ശശിധരൻ
കൊത്തുനേരം : Jun 02, 2016

പങ്കു വെയ്ക്കൂ !

diaspora

ചിതറിയവർ


തിരിച്ചു നല്‍കി പ്രതിഷേധിക്കാൻ

അവാര്‍ഡൊന്നും കിട്ടിയിട്ടില്ല.......

കത്തിച്ച മെഴുകുതിരിയുമായി

പുരുഷാരം പിന്‍തുടരാനുമില്ല...


ഒരു മരണം നടന്നു.....

ചുട്ടു കൊന്നു.....

വെന്തു മരിച്ചു....

അമ്മയുടെ നില ഗുരുതരം....


ദളിത് മാതാവായിരുന്നു

നിര്‍ഭാഗ്യവതീ.....

നീ...ഗോമാതാവാകാഞ്ഞതെന്ത് ?

ആരും ഞെട്ടിയില്ല........

ഞടുങ്ങിയില്ല.......


ചത്തതു കീചകനെങ്കിൽ....

കൊന്ന ഭീമനെയൂമറിയാം......

കണ്ണു മൂടി ഇരൂട്ടാക്കാൻ

ഗാന്ധാരി അല്ലാത്തതു കൊണ്ടു പറയട്ടെ........

ഇല്ലൊരിസവും നമുക്കായ്.......

വോട്ടു കുത്താനൊരു വിരലുണ്ടു.......

കുത്തുന്നവര്‍ക്കൊരു മഷിയടയാളം കിട്ടും....

അതു മായുന്നതിനു മുന്‍പു

നമ്മളങ്ങു വിസ്മൃതിയിലാവും


പോയി അതങ്ങു ചാര്‍ത്തുന്നതിന് മുന്‍പ്...ഒരു വാക്ക്.....

നമ്മളെയിങ്ങനെ അല്ലാതാക്കിയതാരെന്നു

ഒന്നു ഒര്‍ത്തേക്കണം....


എല്ലാരും ഒന്നിച്ചാൽ

ചിതറിക്കാം പലരേയും..

Loading Conversation